നെഞ്ചുറപ്പോടെ പോരിനിറങ്ങിയ താരസുന്ദരി, എതിരാളികളുടെ ചങ്കിടിപ്പു കൂട്ടി ഊർമിള

ഒരു സിനിമാ താരത്തിന്റെ പതിവു രാഷ്ട്രീയ പ്രവേശം എന്നുമാത്രം കരുതി അവഗണിച്ചവർപോലും ഊർമിളയെ ഇപ്പോൾ കാണുന്നതു ബുഹമാനത്തോടെ. എതിരാളികൾക്ക് ചങ്കിടിപ്പു സമ്മാനിച്ചും അനുയായികളിൽ ആവേശം വിതറിയും ഊർമിള മുന്നേറവേ, കേസുകൾകൊണ്ടു ബുദ്ധിമുട്ടിക്കാൻ പോലും ശ്രമങ്ങളുണ്ടാകുന്നുണ്ട്

നെഞ്ചുറപ്പോടെ പോരിനിറങ്ങിയ താരസുന്ദരി, എതിരാളികളുടെ ചങ്കിടിപ്പു കൂട്ടി ഊർമിള

തിരശ്ശീലയിൽ പ്രഭ വിതറിയ താരങ്ങളില്ലാത്ത തിരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കാൻപോലും കഴിയാത്ത രാജ്യത്ത് ഇത്തവണ ഏറ്റവും ഓളമുണ്ടാക്കിയെത്തിയ താരമാണ് മുൻകാല ഗ്ലാമർ നടി ഊർമിള മാതോംഡ്കർ. അപ്രതീക്ഷിതമായി കോൺഗ്രസ് സ്ഥാനാർഥിയായി രംഗപ്രവേശം ചെയ്ത ഊർമിള പാർട്ടിക്കു സ്വാധീനം നഷ്ടപ്പെട്ട ഒരു മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷ ആകാശത്തോളം ഉയർത്തിക്കഴിഞ്ഞു. മഹാരാഷ്ട്രയിൽ, ബിജെപി–ശിവസേന കൂട്ടുകെട്ടും പ്രതീക്ഷ വയ്ക്കുന്ന മണ്ഡലത്തിലാണ് ഉൗർമിളയുടെ അങ്കപ്പയറ്റ്.

ഒരു സിനിമാ താരത്തിന്റെ പതിവു രാഷ്ട്രീയ പ്രവേശം എന്നുമാത്രം കരുതി അവഗണിച്ചവർ പോലും ഊർമിളയെ ഇപ്പോൾ കാണുന്നതു ബുഹമാനത്തോടെ. എതിരാളികൾക്കു ചങ്കിടിപ്പു സമ്മാനിച്ചും അനുയായികളിൽ ആവേശം വിതറിയും ഊർമിള മുന്നേറവേ, കേസുകൾ കൊണ്ടു ബുദ്ധിമുട്ടിക്കാൻ പോലും ശ്രമങ്ങളുണ്ടാകുന്നുണ്ട്. പക്ഷേ, ഇരുത്തം വന്ന രാഷ്ട്രീയ നേതാവിനെപ്പോലെ ഉരുളയ്ക്കുപ്പേരിപോലെ മറുപടി കൊടുത്തും തിരിച്ചടികളെ നേട്ടങ്ങൾക്കുള്ള ചവിട്ടുപടിയാക്കിയും ഊർമിള മുന്നോട്ടുതന്നെ; വിജയം എന്ന ഒരൊറ്റ ലക്ഷ്യവുമായി.