എല്ലാ മതക്കാരും സ്‌കൂളുകളിലെ ഡ്രസ്സ് കോഡ് അംഗീകരിക്കണം; ഹിജാബ് വിഷയത്തില്‍ അമിത് ഷാ

എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരും സ്‌കൂളുകള്‍ നിര്‍ദേശിക്കുന്ന യൂണിഫോം ധരിക്കാന്‍ തയ്യാറാവണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ അമിത് ഷാ (Amit Shah).

ഹിജാബ് വിഷയത്തില്‍ (Hijab row) കോടതി വിധി അംഗീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഇതാദ്യമായാണ് അമിത് ഷാ ഹിജാബ് വിഷയത്തില്‍ പ്രതികരിക്കുന്നത്.

'രാജ്യം ഭരണഘടന അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ കോടതി വിധി മാനിക്കാന്‍ എല്ലാവരും തയ്യാറാവണം. സ്‌കൂളുകള്‍ നിര്‍ദേശിക്കുന്ന വസ്ത്രം എല്ലാ മതത്തില്‍പ്പെട്ടവരും ധരിക്കാന്‍ തയ്യാറാവണമെന്നാണ് വ്യക്തിപരമായ അഭിപ്രായം'- അമിത് ഷാ പറഞ്ഞു.