സംസ്ഥാനം നോക്കി സഖ്യം; വിട്ടുവീഴ്ചയുടെ പ്രായോഗിക രാഷ്ട്രീയത്തിന് കോൺഗ്രസ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനതലത്തിൽ വിജയസാധ്യതയുള്ള പ്രാദേശിക കൂട്ടുകെട്ടുകൾക്കു തയാറെടുത്തു കോൺഗ്രസ്. സഖ്യം സംബന്ധിച്ചു ദേശീയതലത്തിൽ ഏക നയം സ്വീകരിക്കുന്നതിനു പകരം, ഓരോ സംസ്ഥാനത്തും പ്രാദേശിക വികാരം കണക്കിലെടുത്തുള്ള നിലപാടാവും കോൺഗ്രസ് സ്വീകരിക്കുക. ഒരു സംസ്ഥാനത്ത് അയിത്തമുള്ള

Jun 27, 2018 - 20:30
 0
സംസ്ഥാനം നോക്കി സഖ്യം; വിട്ടുവീഴ്ചയുടെ പ്രായോഗിക രാഷ്ട്രീയത്തിന് കോൺഗ്രസ്
ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനതലത്തിൽ വിജയസാധ്യതയുള്ള പ്രാദേശിക കൂട്ടുകെട്ടുകൾക്കു തയാറെടുത്തു കോൺഗ്രസ്. സഖ്യം സംബന്ധിച്ചു ദേശീയതലത്തിൽ ഏക നയം സ്വീകരിക്കുന്നതിനു പകരം, ഓരോ സംസ്ഥാനത്തും പ്രാദേശിക വികാരം കണക്കിലെടുത്തുള്ള നിലപാടാവും കോൺഗ്രസ് സ്വീകരിക്കുക. ഒരു സംസ്ഥാനത്ത് അയിത്തമുള്ള കക്ഷിയുമായി മറ്റൊരിടത്തു സഖ്യത്തിലേർപ്പെടാൻ പാർട്ടി മടിക്കില്ല. MCDonalds CPS IN ബിജെപിയെ താഴെയിറക്കാൻ കടുംപിടിത്തങ്ങൾ ഒഴിവാക്കി, വിട്ടുവീഴ്ചയുടെ പ്രായോഗിക രാഷ്ട്രീയത്തിനു തയാറാണെന്നു സൂചിപ്പിക്കുന്നതാണു കോൺഗ്രസ് നിലപാട്. പ്രതിപക്ഷ ഐക്യം സാധ്യമാക്കാൻ ഓരോ സംസ്ഥാനത്തും വ്യത്യസ്ത ഫോർമുല ആവശ്യമാണെന്നു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രാദേശിക കക്ഷികൾക്കു സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ അവരെ ഡ്രൈവിങ് സീറ്റിലിരുത്താൻ കോൺഗ്രസ് തയാറാവണമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് ആവശ്യപ്പെട്ടിരുന്നു. പ്രാദേശിക നേതാക്കളുടെ ആവശ്യങ്ങൾ കണക്കിലെടുത്തുള്ള സഖ്യ ചർച്ചകൾ വൈകാതെ ആരംഭിക്കുമെന്നു കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

ബിഹാറിൽ ആർജെഡിയും യുപിയിൽ എസ്പി – ബിഎസ്പി കൂട്ടുകെട്ടും മഹാരാഷ്ട്രയിൽ എൻസിപിയും കർണാടകയിൽ ജനതാദളു(എസ്)മാണ് കോൺഗ്രസുമായി സഖ്യചർച്ച നടത്തുക. പ്രാദേശിക കക്ഷികൾക്കു പൂർണമായി വഴങ്ങാതെ, സ്വന്തം സ്വാധീനം നിലനിർത്താൻ കഴിയുംവിധമുള്ള സീറ്റ് പങ്കിടലാണു ലക്ഷ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow