ഷൂട്ടിങ് ചാംപ്യൻഷിപ്പ്; അജിത്തിന് 4 സ്വർണവും 2 വെങ്കലവും | Ajith Kumar Tamil Nadu Shooting Championship

ത്രിച്ചിയിൽ നടന്ന ചാംപ്യൻഷിപ്പിൽ 10 മീറ്റർ, 25 മീറ്റർ, 50 മീറ്റർ പിസ്റ്റോൾ ഷൂട്ടിങ് വിഭാഗത്തിലാണ് അജിത് പങ്കെടുത്തത്.

ഷൂട്ടിങ് ചാംപ്യൻഷിപ്പ്; അജിത്തിന് 4 സ്വർണവും 2 വെങ്കലവും | Ajith Kumar  Tamil Nadu Shooting Championship

47-ാം തമിഴ്‌നാട് റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ നാല് സ്വർണ മെഡലും രണ്ട് വെങ്കല മെഡലും സ്വന്തമാക്കി നടൻ അജിത് കുമാർ. ബുധനാഴ്ച ത്രിച്ചിയിൽ നടന്ന ചാംപ്യൻഷിപ്പിൽ 10 മീറ്റർ, 25 മീറ്റർ, 50 മീറ്റർ പിസ്റ്റോൾ ഷൂട്ടിങ് വിഭാഗത്തിലാണ് അജിത് പങ്കെടുത്തത്. കഴിഞ്ഞ വർഷം ചെന്നൈയിൽ വച്ചുനടന്ന ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ആറ് സ്വർണ മെഡലുകൾ അജിത് നേടിയിരുന്നു. 019ൽ കോയമ്പത്തൂരിൽ നടന്ന തമിഴ്‌നാട് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ അദ്ദേഹം രണ്ടാം സ്ഥാനം നേടിയിരുന്നു. വിവിധ ജില്ലകളില്‍ നിന്നായി 850 മത്സരാര്‍ഥികള്‍ പങ്കെടുത്ത 45ാമത് ചാംപ്യന്‍ഷിപ്പിലാണ് അജിത് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.

സിനിമയ്ക്കപ്പുറത്ത് തന്റെ ഇഷ്ടങ്ങളുടെ പുറകെ പോകാൻ ആഗ്രഹിക്കുന്ന താരമാണ് അജിത്ത് കുമാർ. സ്കൂളിൽ എൻസിസിയില്‍ പങ്കെടുക്കുന്ന സമയം മുതല്‍ ഷൂട്ടിങിനോട് അജിത്ത് താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഷൂട്ടിങിനു പുറമെ ഫോട്ടോഗ്രഫി, റേസിങ് തുടങ്ങിയവയിലൊക്കെ അദ്ദേഹം കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.