നഷ്ടപ്പെട്ട മൊബൈൽ ഫോൺ ട്രാക്ക് ചെയ്യുന്നതെങ്ങനെ? സർക്കാരിന്റെ സഞ്ചാർ സാഥി പോർട്ടൽ

ഈ പോർട്ടൽ വഴി ഉപയോക്താക്കൾക്ക് അവരുടെ സിം കാർഡ് നമ്പർ ആക്‌സസ് ചെയ്യാനും ആരെങ്കിലും ഈ സിം ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അത് ബ്ലോക്ക് ചെയ്യാനും കഴിയും.

May 18, 2023 - 08:38
 0
നഷ്ടപ്പെട്ട മൊബൈൽ ഫോൺ ട്രാക്ക് ചെയ്യുന്നതെങ്ങനെ? സർക്കാരിന്റെ സഞ്ചാർ സാഥി പോർട്ടൽ

നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈൽ ഫോണുകൾ ട്രാക്ക് ചെയ്യാനായി പുതിയ പോർട്ടലുമായി (www.sancharsaathi.gov.in) കേന്ദ്രസർക്കാർ. സഞ്ചാർ സാഥി (Sanchar Saathi) എന്ന ഈ പോർട്ടൽ വഴി ഉപയോക്താക്കൾക്ക് അവരുടെ സിം കാർഡ് നമ്പർ ആക്‌സസ് ചെയ്യാനും ആരെങ്കിലും ഈ സിം ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അത് ബ്ലോക്ക് ചെയ്യാനും കഴിയും. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനാണ് പോർട്ടൽ രൂപകൽപന ചെയ്തിരിക്കുന്നത്.

മോഷ്ടിക്കപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയ മൊബൈൽ ഫോണുകൾ കണ്ടെത്തി സിം കാർഡ് ബ്ലോക്ക് ചെയ്യുന്നതിനായി ‘സിഇഐആർ’ (CEIR -(സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ) എന്ന ഓപ്ഷനും, നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കണക്ഷൻ അറിയാൻ ‘നോ യുവർ മൊബൈൽ കണക്ഷൻ’ എന്ന ഓപ്ഷനും തട്ടിപ്പുകാരെ കണ്ടെത്താനായി ‘എസ്ടിആർ’ (ASTR (Artificial Intelligence and Facial Recognition powered Solution for Telecom SIM Subscriber Verification) എന്ന ഓപ്ഷനും ഈ പോർട്ടലിൽ ഉണ്ട്.

സഞ്ചാർ സാഥി പോർട്ടൽ വഴി മൊബൈൽ ഫോൺ ബ്ലോക്ക് ചെയ്യുന്നത് എങ്ങനെ?

1. https://ceir.sancharsaathi.gov.in/Request/CeirUserBlockRequestDirect.jsp എന്ന ലിങ്ക് തുറക്കുക

2. മൊബൈൽ നമ്പർ, ഐഎംഇഐ നമ്പർ, മൊബൈൽ ബ്രാൻഡ്, തുടങ്ങി ആവശ്യമായ വിവരങ്ങൾ നൽകുക

3. ഫോൺ നഷ്ടപ്പെട്ട സ്ഥലം, നഷ്ടപ്പെട്ട തീയതി, പോലീസ് കംപ്ലെയ്ന്റ് നമ്പർ എന്നിവ നൽകുക

4. തുടർന്ന് നിങ്ങളുടെ പേര്, വിലാസം, ഐഡന്റിറ്റി, മറ്റ് വിശദാംശങ്ങൾ എന്നിവ നൽകുക

5. ഇതിനു ശേഷം ഒടിപി ലഭിക്കാനായി ഒരു മൊബൈൽ നമ്പർ നൽകുക

6. ഡിക്ലറേഷൻ ബോക്സ് തിരഞ്ഞെടുത്ത് സബ്മിറ്റ് ഐക്കൺ ക്ലിക്ക് ചെയ്യുക.

7. ഇത്രയും ചെയ്താൽ നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ ബ്ലോക്ക് ചെയ്യപ്പെടും. മറ്റുള്ളവർക്ക് അത് ഉപയോഗിക്കാൻ കഴിയില്ല

സഞ്ചാർ സാഥി പോർട്ടൽ വഴി മൊബൈൽ ഫോൺ അൺബ്ലോക്ക് ചെയ്യുന്നത് എങ്ങനെ?

1. https://ceir.sancharsaathi.gov.in/Request/CeirUserUnblockRequest എന്ന ലിങ്ക് സന്ദർശിക്കുക

2. un-blocking recovered/found mobile എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

3. റിക്വസ്റ്റ് ഐഡി, ബ്ലോക്ക് ചെയ്ത സമയത്ത് ഒടിപി ലഭിക്കാനായി നൽകിയ മൊബൈൽ നമ്പർ, അൺ-ബ്ലോക്ക് ചെയ്യാനുള്ള കാരണം എന്നിവ നൽകുക

4. ക്യാപ്ച കോഡ് നൽകി get the OTP എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

5. സബ്മിറ്റ് ഐക്കൺ ക്ലിക്ക് ചെയ്യുക.

6. ഇത്രയും ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ മൊബൈൽ ഫോൺ അൺബ്ലോക്ക് ചെയ്യപ്പെടും. തുടർന്ന് നിങ്ങൾക്ക് അത് ഉപയോഗിക്കാനും സാധിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow