രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ്
ലോക്‌സഭാ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തു. ഇന്നലെ വൈകിട്ട് ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യാ മുന്നണി യോഗത്തിലാണ് തീരുമാനം.
രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയാ ഗാന്ധി പ്രോടേം സ്പീക്കര്‍ക്ക് കൈമാറി. പ്രതിപക്ഷത്തുള്ള ഏറ്റവും വലിയ ഒറ്റ കക്ഷിയില്‍ നിന്നാണ് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. പിന്നീട് വയനാട് എംപി സ്ഥാനം രാജിവച്ച് റായ്ബറേലിയില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
50 അംഗങ്ങള്‍ ഇല്ലാത്തതിനാല്‍ ഒന്ന്, രണ്ട് എന്‍ഡിഎ സര്‍ക്കാരില്‍ ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് ഉണ്ടായിരുന്നില്ല. ഇക്കുറി 99 സീറ്റോടെയാണ് കോണ്‍ഗ്രസ് പ്രതിപക്ഷ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.
What's Your Reaction?