അപ്പന്റെ മരണം പത്രത്തില്‍ കൊടുക്കാന്‍ കാശില്ല, സഹായം ചോദിച്ച പ്രമുഖന്‍ തന്നില്ല; കുഞ്ചാക്കോ ബോബന്‍

മലയാള സിനിമയിലെ മിന്നും താരമാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവില്‍ ബൈക്കോടിച്ച് പാട്ടും പാടി കയറി വന്ന ചാക്കോച്ചന്‍ ഇന്ന് മലയാളികളുടെയല്ലാം പ്രിയപ്പെട്ടവനാണ്. ജീവിതത്തിലും കരിയറിലുമെല്ലാം പല ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട് കുഞ്ചാക്കോ ബോബന്‍.

Aug 25, 2022 - 07:20
Aug 31, 2022 - 00:49
 0
അപ്പന്റെ മരണം പത്രത്തില്‍ കൊടുക്കാന്‍ കാശില്ല, സഹായം ചോദിച്ച പ്രമുഖന്‍ തന്നില്ല; കുഞ്ചാക്കോ ബോബന്‍

മലയാള സിനിമയിലെ മിന്നും താരമാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവില്‍ ബൈക്കോടിച്ച് പാട്ടും പാടി കയറി വന്ന ചാക്കോച്ചന്‍ ഇന്ന് മലയാളികളുടെയല്ലാം പ്രിയപ്പെട്ടവനാണ്. ജീവിതത്തിലും കരിയറിലുമെല്ലാം പല ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട് കുഞ്ചാക്കോ ബോബന്‍. ഒരിക്കല്‍ സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കേണ്ടി വന്നിരുന്നു ചാക്കോച്ചന്. പിന്നീട് ചാക്കോച്ചന്‍ തിരിച്ചുവരുന്നത് മലയാള സിനിമയുടെ പുതിയ മുഖമായിട്ടായിരുന്നു

ചോക്ലേറ്റ് ഹീറോയില്‍ നിന്നും കാമ്പുള്ള നടനായി മാറിയിരിക്കുകയാണ് ചാക്കോച്ചന്‍. മലയാള സിനിമയിലെ മാറ്റത്തെ അടയാളപ്പെടുത്തിയ ട്രാഫിക്, ടേക്ക് ഓഫ്, അഞ്ചാം പാതിര, വേട്ട തുടങ്ങിയ സിനിമകളിലൊക്കെ ചാക്കോച്ചന്റെ പ്രകടനം കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ ന്നാ താന്‍ കേസ് കൊട് എന്ന സിനിമയിലൂടെ വലിയ വിജയം നേടിയിരിക്കുകയാണ് ചാക്കോച്ചന്‍.

ഇതിനിടെ തന്റെ മോശം കാലത്തെക്കുറിച്ച് ഒരിക്കല്‍ ചാക്കോച്ചന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തന്റെ അച്ഛനെക്കുറിച്ചും ഭാര്യയെക്കുറിച്ചുമൊക്കെ താരം പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്.

''പണ്ട് സിനിമ മോശമായിരുന്ന കാലത്ത് അപ്പന്‍ ഒരു ബിസിനസ് തുടങ്ങിയിരുന്നു. ഒരു ആവശ്യവുമുണ്ടായിരുന്നില്ല. ഈ സമയത്ത് അപ്പന്റെ ഒരു സുഹൃത്തിനെ സഹായിക്കാനായി അമ്മയുടെ സ്വര്‍ണം പണയം വച്ച് കുറച്ച് കാശെടുത്ത് കൊടുത്തിരുന്നു. അത് നഷ്ടപ്പെട്ടു. പക്ഷെ അപ്പന്‍ തന്റെ സുഹൃത്തിനെ ബുദ്ധിമുട്ടിക്കാന്‍ പോയിട്ടില്ല. ബിസിനസ് വശത്തു നിന്നും നോക്കുമ്പോള്‍ അത് വലിയ മൈനസ് ആയിരിക്കാം. പക്ഷെ ഞാനതിനെ മാനുഷിക തലത്തില്‍ പോസിറ്റീവായിട്ടാണ് കാണുന്നത്'' എന്നാണ് താരം പറയുന്നത്.

എന്റെ കുടുംബത്തിലും പണമില്ലാത്ത അവസ്ഥയുണ്ടായിരുന്നു. പക്ഷെ ആ സമയത്തും ഞങ്ങള്‍ ഒറ്റക്കെട്ടായിരുന്നു. ഒരുമിച്ചിരുന്നു. അവിടെ നിന്നും പുതിയൊരു ജീവിതം കെട്ടിപ്പടുക്കുമ്പോള്‍ അതിന് അടിത്തറയായത് കുടുംബത്തിന്റെ ഒരുമ തന്നെയായിരുന്നുവെന്നും താരം പറയുന്നു. എന്റെ അച്ഛന്‍ മരിച്ച സമയത്ത് മരണ വാര്‍ത്ത പത്രത്തില്‍ കൊടുക്കാനുള്ള പണമുണ്ടായിരുന്നില്ല. ഞാന്‍ മലയാള സിനിമയിലെ പ്രമുഖനായൊരു ആളോട് ചോദിച്ചു. വളരെ ചെറിയ തുകയാണെങ്കില്‍ പോലും ഇല്ലെന്ന് പറഞ്ഞ് വിട്ടു അയാള്‍. അതിനൊക്കെ ശേഷം സിനിമയില്‍ നിന്നൊക്കെ മാറി നിന്ന് റിയല്‍ എസ്റ്റേറ്റ് ചെയ്തിരുന്ന സമയത്ത് ആ വ്യക്തി തന്നെ എന്നോട് വലിയൊരു തുക കടം ചോദിച്ചു വന്നു. അത് കൊടുക്കാന്‍ എനിക്ക് സാധിച്ചു. അങ്ങനെയാണ് എന്റെ റിവഞ്ച് എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

എന്റെ ജീവിത വിജയത്തിന് പിന്നില്‍ മൂന്ന് സ്ത്രീകളാണുള്ളത്. ഒന്ന് എന്റെ അപ്പന്റെ അമ്മയും രണ്ടാമത്തേത് എന്റെ സ്വന്തം അമ്മയും മൂന്നാമത്തേത് എന്റെ ഭാര്യയുമാണ്. ഇപ്പോള്‍ അമ്മയും ഭാര്യയുമാണ് കൂടെയുള്ളത്. പ്രിയ എന്റെ സിനിമകളുടെ സെറ്റില്‍ വരുന്നത് ഏറെ സന്തോഷമാണ്. എന്റെ വലിയ എന്റര്‍ടെയ്ന്‍മെന്റാണ് അവള്‍. അസാധ്യ ഹ്യൂമര്‍ സെന്‍സാണ് അവള്‍ക്ക്. പോസിറ്റീവ് വൈബാണ്. സിനിമ സെറ്റില്‍ ഭാര്യ വരുന്നതിനെ ചോദ്യം ചെയ്യുന്നത് അവരുടെ ഭാര്യമാരുമായോ മറ്റാരുടേയും ഭാര്യയുമായല്ലല്ലോ എന്റെ ഭാര്യയല്ലേ എന്നാണ് എനിക്ക് ചോദിക്കാനുള്ളതെന്നും താരം പ്രതികരിക്കുന്നുണ്ട്.

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ഒരുക്കിയ ന്നാ താന്‍ കേസ് കൊട് ആണ് കുഞ്ചാക്കോ ബോബന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പുറത്തിറങ്ങി രണ്ടാമത്തെ ആഴ്ച പിന്നിടുമ്പോഴും ഹൗസ് ഫുള്‍ ഷോകളുമായി മുന്നേറുകയാണ് ചിത്രം. ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമായിരുന്നു ചിത്രത്തില്‍ ചാക്കോച്ചനെത്തിയത്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായിട്ടാണ് ചിത്രം വിലയിരുത്തപ്പെടുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow