വാട്സാപ്പിലെ വലിയൊരു ശല്യത്തിന് പരിഹാരമായി
നപ്രിയ സോഷ്യല്‍മീഡിയ ആപ്ലിക്കേഷൻ വഴി ദിവസവും നിരവധി മെസേജുകളും വിഡിയോകളും ചിത്രങ്ങളുമാണ് ലഭിക്കുന്നത്. നിരവധി ഗ്രൂപ്പുകളില്‍ അംഗമായവർക്ക് ഒരേ മെസേജ് തന്നെ ഒന്നിൽ കൂടുതൽ തവണ ഫോർവേർഡായി ലഭിക്കും. ഉപയോക്താവിന്റെ സമയവും ഡേറ്റയും കളയുന്ന ഈ ശല്യത്തെ നിയന്ത്രിക്കാൻ വാട്സാപ്പ് തന്നെ പുതിയ ഫീച്ചർ
ഫോർവേർഡ് ചെയ്യുന്ന സന്ദേശങ്ങളെ പെട്ടെന്ന് കണ്ടെത്താൻ സഹായിക്കുന്ന ഫീച്ചറാണിത്. സുഹൃത്തുക്കൾ അയക്കുന്ന മെസേജുകള്‍ മറ്റു ഗ്രൂപ്പുകളിൽ നിന്നു ഫോർവേർഡ് ചെയ്തതാണോ എന്ന് കണ്ടെത്താൻ ഈ ഫീച്ചർ വഴി സാധിക്കും. വാട്സാപ്പിന്റെ 2.18.179 എന്ന ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്.
What's Your Reaction?