യുദ്ധം തുടരുന്നതിനിടെ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് യൂറോപ്പിലേക്ക്; പോളണ്ടും റുമാനിയയും സന്ദർശിക്കും
റഷ്യ- യുക്രെയ്ൻ യുദ്ധം (Russia- Ukraine War) തുടരുന്നതിനിടെ യൂറോപ്പ് സന്ദർശിക്കാൻ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് (Kamala Harris). അടുത്ത ആഴ്ച യുക്രെയ്നിന്റെ അയൽ രാജ്യങ്ങളായ പോളണ്ടും (Poland) റുമാനിയയും ( Romania)കമല സന്ദർശിക്കും
റഷ്യ- യുക്രെയ്ൻ യുദ്ധം (Russia- Ukraine War) തുടരുന്നതിനിടെ യൂറോപ്പ് സന്ദർശിക്കാൻ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് (Kamala Harris). അടുത്ത ആഴ്ച യുക്രെയ്നിന്റെ അയൽ രാജ്യങ്ങളായ പോളണ്ടും (Poland) റുമാനിയയും ( Romania)കമല സന്ദർശിക്കും. നാറ്റോ (NATO) സഖ്യത്തിന്റെ ഐക്യവും കരുത്തും തെളിയിക്കുന്നതാകും യുഎസ് വൈസ് പ്രസിഡന്റിന്റെ സന്ദർശനമെന്ന് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സബ്രിന സിങ് പറഞ്ഞു.
കമല ഹാരിസിന്‍റെ സന്ദർശനം നാറ്റോയുടെ ശക്തിയും ഐക്യവും പ്രകടമാക്കും. യുറോപ്പ്യൻ രാജ്യങ്ങൾക്കുള്ള യു എസിന്‍റെ പിന്തുണ ഒന്നു കൂടി ഉറപ്പിക്കാനും സന്ദർശനം സഹായിക്കും. റഷ്യക്കെതിരെ നാറ്റോ നടത്തുന്ന കൂട്ടായ്മ പരിശ്രമങ്ങളേയും സന്ദർശനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഡെപ്യൂട്ടി പ്രസ് സെക്രട്ടറി പറഞ്ഞു.
പോളണ്ടിലെ വാഴ്സോയിലും റുമാനിയയിലെ ബുക്കാറെസ്റ്റിലും മാർച്ച് ഒമ്പത് മുതൽ 11 വരെയായിരിക്കും അവർ സന്ദർശനം നടത്തുക. ഇരു രാജ്യങ്ങളിലേയും രാഷ്ട്രതലവൻമാരുമായുള്ള കൂടിക്കാഴ്ചയിൽ റഷ്യയുടെ ഏകപക്ഷീയമായ യുക്രെയ്ൻ അധിനിവേശത്തിനെതിരെ നീങ്ങേണ്ടതിന്‍റെ ആവശ്യകത യു.എസ് വൈസ് പ്രസിഡന്‍റ് ചൂണ്ടിക്കാട്ടും. ഇനി യുക്രെയ്നെ ഏത് തരത്തിലാവും അമേരിക്ക സഹായിക്കുമെന്നത് സംബന്ധിച്ചും കമല ഹാരിസ് വിശദീകരണം നടത്തും.
റഷ്യയുടെ പ്രകോപനത്തിന്റെ പശ്ചാത്തലത്തിൽ കിഴക്കൻ യൂറോപ്പിലെ നാറ്റോ സഖ്യരാഷ്ട്രങ്ങൾക്കുള്ള യുഎസ് പിന്തുണയും വിലയിരുത്തും. യുക്രെയ്നിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിന് ഒരുമിച്ചുള്ള പ്രവർത്തനവുമുണ്ടാകുമെന്നും വൈസ് പ്രസിഡന്റിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി രാജ്യാന്തര മാധ്യമത്തോടു വ്യക്തമാക്കി.
അതേസമയം നാറ്റോയ്ക്കെതിരെ രൂക്ഷവിമർശനവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി രംഗത്തെത്തി. യുക്രെയ്നിലെ ഗ്രാമങ്ങളും നഗരങ്ങളും ഇല്ലാതാക്കാൻ റഷ്യയ്ക്ക് നാറ്റോ പച്ചക്കൊടി കാണിച്ചിരിക്കുകയാണെന്നു സെലെൻസ്കി ആരോപിച്ചു.
English Summary: Amid an escalating Ukrainian crisis, US Vice President Kamala Harris will travel to Poland and Romania next week to unite her European allies against Russian aggression. “Her visit will demonstrate the strength and unity of the NATO Alliance and U.S. support for NATO’s eastern flank allies in the face of Russian aggression.” her deputy press secretary Sabrina Singh said on Friday.
What's Your Reaction?