'ഞങ്ങൾ എല്ലാ പള്ളികളും കുഴിക്കും, മൃതദേഹം കിട്ടിയാല്‍ നിങ്ങള്‍ക്ക്, ശിവലിംഗം കണ്ടാൽ.....' ഒവൈസിയെ വെല്ലുവിളിച്ച് BJP നേതാവ്
ഗ്യാന്‍വാപി മസ്ജിദു മായി ബന്ധപ്പെട്ട വിവാദം രാജ്യമാകമാനം വ്യാപിച്ചിരിയ്ക്കുകയാണ്. നിരവധി സംസ്ഥാന ബിജെപി നേതാക്കളാണ് ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിയ്ക്കുന്നത്.
ഗ്യാന്‍വാപി മസ്ജിദു മായി ബന്ധപ്പെട്ട വിവാദം രാജ്യമാകമാനം വ്യാപിച്ചിരിയ്ക്കുകയാണ്. നിരവധി സംസ്ഥാന ബിജെപി നേതാക്കളാണ് ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിയ്ക്കുന്നത്.
വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ കോടതി നിയോഗിച്ച കമ്മിറ്റി നടത്തിയ സര്‍വേയില്‍ ശിവലിംഗം കണ്ടെത്തിയതിനെ തുടർന്ന് വിവാദം കൂടുതല്‍ ചൂടുപിടിച്ചിരിയ്ക്കുകയാണ്. എന്നാല്‍ ഈ വിഷയത്തില്‍ കോടതിയുടെ തീരുമാനം പുറത്തുവരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ഹിന്ദു, മുസ്ലീം പക്ഷ നേതാക്കള്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ ഒട്ടും കുറയ്ക്കുന്നില്ല.
അതിനിടെ, ഗ്യാൻവാപി മസ്ജിദ് കേസില്‍ എഐഎംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീൻ ഒവൈസിക്ക് തുറന്ന വെല്ലുവിളിയുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് തെലങ്കാന ബിജെപി അദ്ധ്യക്ഷന്‍ ബണ്ടി സഞ്ജയ് കുമാർ.
സംസ്ഥാനത്തെ എല്ലാ മസ്ജിദുകളും ഞങ്ങൾ കുഴിക്കുമെന്നും, മൃതദേഹം കണ്ടെത്തിയാൽ നിങ്ങള്‍ക്ക് കൈമാറുമെന്നും എന്നാല്‍, ശിവലിംഗം ലഭിച്ചാല്‍ ഞങ്ങൾക്ക് വിട്ടു തരണമെന്നും ഒരു റാലിയെ അഭിസംബോധന ചെയ്ത വേളയില്‍ സഞ്ജയ് കുമാർ പറഞ്ഞു.
Wherever mosque premises are excavated, Shivalingas are found. I'm challenging Owaisi that we'll dig all mosques in state. If dead bodies recovered, you (Muslims)claim it.If Shivam (Shivalinga) is found,hand it over to us.Will you accept it?:Telangana BJP chief Bandi SK (25.05) pic.twitter.com/9VpQqWYAKm — ANI (@ANI) May 26, 2022
കൂടാതെ, മുന്‍പ് രാജ്യത്ത് നടന്ന ബോംബ് സ്ഫോടനങ്ങളും മദ്രസകളും തമ്മിലുള്ള ബന്ധവും അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്രസകൾ തീവ്രവാദികളുടെ പരിശീലന കേന്ദ്രമായി മാറിയതുകൊണ്ടാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് "രാമ രാജ്യം" വന്നാല്‍ ഉറുദു ഭാഷ പൂർണമായും നിരോധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുസ്ലീം പള്ളിയുടെ പരിസരം കുഴിച്ചിടത്തെല്ലാം ശിവലിംഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്, വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയ തര്‍ക്കത്തെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് സംസ്ഥാനത്തെ എല്ലാ പള്ളികളും കുഴിക്കുമെന്ന് ഞങ്ങള്‍ ഒവൈസിയെ വെല്ലുവിളിക്കുന്നു. മൃതദേഹങ്ങൾ കണ്ടെടുത്താൽ, നിങ്ങൾക്ക് അത് അവകാശപ്പെടാം, ശിവലിംഗം കണ്ടെത്തിയാൽ അത് ഞങ്ങൾക്ക് കൈമാറൂ. നിങ്ങൾ അംഗീകരിക്കുമോ? അസദുദ്ദീൻ ഒവൈസിയെ വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച കരിംനഗറിൽ ഹിന്ദു ഏകതാ യാത്രയെ അഭിസംബോധന ചെയ്യവെയാണ് ബിജെപി എംപി ഈ പരാമർശങ്ങൾ നടത്തിയത്
മസ്ജിദ് സമുച്ചയത്തിനുള്ളിൽ നടന്ന സര്‍വേയില്‍ ഹിന്ദു ദേവതകളുടെ വിവിധ ചിഹ്നങ്ങൾ, താമര, സ്വസ്തികകൾ, കലശം, ത്രിശൂൽ എന്നിവയുടെ അടയാളങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. എന്നാല്‍, അവിടെ കണ്ടെത്തിയതായി പറയുന്ന ശിവലിംഗം ജലധാരയുടെ ഭാഗമാണെന്നാണ് മുസ്ലീം പക്ഷം അവകാശപ്പെടുന്നത്.
What's Your Reaction?