റിസ്വാനെ പിന്തള്ളി സൂര്യകുമാര്‍ യാദവ് ട്വന്റി20 റാങ്കിങ്ങിൽ ഒന്നാമത്

ഐസിസി ട്വന്റി 20 ബാറ്റര്‍മാരുടെ റാങ്കിങ്ങ് തലപ്പത്ത് വിരാട് കോഹ്ലിയ്ക്ക് ശേഷം ഒന്നാമതെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് സൂര്യകുമാർ യാദവ്

Nov 4, 2022 - 06:11
 0
റിസ്വാനെ പിന്തള്ളി സൂര്യകുമാര്‍ യാദവ് ട്വന്റി20 റാങ്കിങ്ങിൽ ഒന്നാമത്

ട്വന്റി 20 ബാറ്റര്‍ റാങ്കിങ്ങില്‍ പാക്കിസ്ഥാന്‍ ആധിപത്യത്തിന് അവസാനമിട്ട് സൂര്യകുമാര്‍ യാദവ്. പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാനെ പിന്തള്ളി സൂര്യകുമാർ ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തി. 21 പോയിന്റ് ലീഡുമായാണ് സൂര്യകുമാർ ഒന്നാം സ്ഥാനത്തെത്തിയത്.

നിലവില്‍ ട്വന്റി-20 ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് യുവതാരം പുറത്തെടുക്കുന്നത്. നെതര്‍ലന്‍ഡ്സിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ അര്‍ധസെഞ്ചുറി നേടിയ സൂര്യകുമാറിന് 863 പോയിന്റാണുള്ളത്. 842 പോയിന്റുമായി റിസ്വാന്‍ രണ്ടാം സ്ഥാനത്ത്. കിവീസ് ഓപ്പണര്‍ ഡെവന്‍ കോണ്‍വെയാണ് മൂന്നാമത്.

ട്വന്റി 20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ തലപ്പത്തെത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് സൂര്യകുമാര്‍. ഇതിന് മുമ്പ് സൂപ്പര്‍ താരം വിരാട് കോലിയാണ് ട്വന്റി 20 ക്രിക്കറ്റില്‍ ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തിയ ഇന്ത്യന്‍ താരം. വിരാട് കോലി ആദ്യ പത്തില്‍ ഇടം നിലനിര്‍ത്തി.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സൂര്യകുമാര്‍ യാദവ് ചുരുങ്ങിയ കാലയളവില്‍ തന്നെ മികച്ച ട്വന്റി20 ബാറ്ററായി മാറി. ഇന്ത്യയ്ക്കായി ട്വന്റി 20-യില്‍ 37 മത്സരങ്ങള്‍ കളിച്ച താരം ഒരു സെഞ്ചുറിയും 11 അര്‍ധസെഞ്ചുറിയും നേടിയിട്ടുണ്ട്.

ഈ വർഷം കളിച്ച 27 മത്സരങ്ങളിൽനിന്ന് സൂര്യ അടിച്ചെടുത്തത് 965 റൺസാണ്. ഒരു കലണ്ടർ വർഷത്തിൽ ട്വന്റി20 മത്സരങ്ങളിൽ നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണിത്.

ബംഗ്ലദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ സൂര്യകുമാർ യാദവ് 16 പന്തിൽ 30 റൺസാണെടുത്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow