സുഖ്‍വിന്ദർ സിംഗ് സുഖു ഹിമാചൽപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‍വിന്ദർ സിംഗ് സുഖു സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിക്ക് പുറമെ ഉപമുഖ്യമന്ത്രിയായി മുകേഷ് അഗ്നിഹോത്രിയും സത്യപ്രതിജ്ഞ ചെയ്തു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി സുഖ്‍വിന്ദർ സിംഗ് പാർട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭ സിംഗുമായി ഷിംലയിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. രണ്ടു ദിവസം നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് സുഖ്‍വിന്ദർ സിംഗ് സുഖുവിനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗേൽ, രാജസ്ഥാൻ മുഖ്യമന്ത്രി മല്ലികാർജുൻ ഖെലോട്ട്, മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ, ഹരിയാന മുൻമുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ഹിമാചൽ പ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് രാജീവ് ശുക്ല, സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭ സിംഗ്, സച്ചിൻ പൈലറ്റ് എന്നിവരും ചടങ്ങിന് സാക്ഷിയായി.
What's Your Reaction?






