റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന് മുമ്പ് റെഗുലേറ്ററി അഥോറിറ്റി രജിസട്രേഷന്‍ ഉറപ്പാക്കണം : പിഎച്ച് കുര്യന്‍

അപ്പാര്‍ട്ടുമെന്റുകളോ ഫ്ളാറ്റുകളോ സ്വന്തമായി വാങ്ങുന്നതിന് മുമ്പ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉപഭോക്താക്കള്‍ ഉറപ്പുവരുത്തണമെന്നു റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ചെയര്‍മാന്‍ പിഎച്ച് കുര്യന്‍ പറഞ്ഞു

Jan 24, 2020 - 19:29
 0

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ആന്‍ഡ് ജിഎസ്ടി എന്ന വിഷയത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിഎച്ച് കുര്യന്‍

ജനുവരി ഒന്നുമുതല്‍ റെറയില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്ത അപ്പാര്‍ട്ടുമെന്റോ വില്ലകളോ ഹൗസിംഗ് പ്ലോട്ടുകളോ വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല. ഇതുവരെ ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്ത എല്ലാ പ്രോജക്ടുകളും മാര്‍ച്ച് 31 നു മുമ്പു റെറയില്‍ രജിസ്റ്റര്‍ ചെയ്ണം. ജനുവരി ഒന്നു മുതല്‍ നിയമം കര്‍ശനമാക്കിയെങ്കിലും രജിസ്‌ട്രേഷന്‍ ചെയ്യുന്നവരുടെ എണ്ണം കുറവാണ്. നിയമപ്രകാരം റെറയില്‍ രജിസ്റ്റര്‍ ചെയ്യാത്തതു പദ്ധതി തുകയുടെ 10 ശതമാനം പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണെന്നും പിഎച്ച് കുര്യന്‍ പറഞ്ഞു. കെട്ടിടനിര്‍മാണത്തിനുള്ള എല്ലാ രേഖകളും ഉണ്ടെങ്കിലേ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാനാകൂ. ഇതിലെ രജിസ്‌ട്രേഷന്‍ ഉറപ്പുവരുത്തുന്നതിലൂടെ ഈ മേഖലയിലെ കബളിപ്പിക്കലുകള്‍ ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

What's Your Reaction?

like

dislike

love

funny

angry

sad

wow