നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും
നാവിക സേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്യും. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ്. വിക്രാന്ത് (INS Vikrant) കമ്മീഷൻ ചെയ്യുന്ന ചടങ്ങിലാണ് പുതിയ പതാകയും അനാച്ഛാദനം ചെയ്യുന്നത്.
നാവിക സേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്യും. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ്. വിക്രാന്ത് (INS Vikrant) കമ്മീഷൻ ചെയ്യുന്ന ചടങ്ങിലാണ് പുതിയ പതാകയും അനാച്ഛാദനം ചെയ്യുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇത് നാലാംതവണയാണ് നാവികസേനയുടെ പതാകയ്ക്ക് മാറ്റം വരുത്തുന്നത്.
നാവികസേനയ്ക്ക് കപ്പൽ ഔദ്യോഗികമായി കൈമാറുകയും, സേനയുടെ പുതിയ പതാക രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും. സമ്പന്നമായ ഇന്ത്യൻ സമുദ്ര പൈതൃകത്തിന് ഏറ്റവും അനുയോജ്യമായ പതാകയായിരിക്കും ഇനി നാവികസേനയുടേത്. ഇന്ത്യയുടെ കൊളോണിയൽ ഭൂതകാലത്തോട് വിടപറയാനുള്ള നീക്കങ്ങളുടെ ഭാഗമായി നാവികസേനയുടെ പുതിയ പതാക.
വെളുത്ത പശ്ചാത്തലത്തിൽ തിരശ്ചീനവും ലംബവുമായ ചുവന്ന വരകളും ഇവ സമാഗമിക്കുന്ന സ്ഥലത്ത് അശോക സ്തംഭവും ഇടതുവശത്ത് മുകളിലായി ദേശീയ പതാകയും ആലേഖനം ചെയ്തതാണ് നിലവിൽ നാവിക സേന ഉപയോഗിക്കുന്ന പതാക.
Also read: ഐഎൻഎസ് വിക്രാന്ത്: ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ പ്രധാനമന്ത്രി കമ്മീഷൻ ചെയ്യും
ഇംഗ്ലണ്ടിന്റെ ദേശീയ പതാകയായ സെന്റ് ജോർജ്ജിന്റെ പ്രതീകപ്പെടുത്തുന്നതാണ് തിരശ്ചീനവും ലംബവുമായ ചുവന്ന വരകൾ. സെന്റ് ജോര്‍ജ് ക്രോസെന്നാണ് ഇത് അറിയപ്പെടുന്നത്. അത് കൊളോണിയൽ ഭൂതകാലത്തെ ഓർമ്മിപ്പിക്കുന്നു.
സമ്പന്നമായ ഇന്ത്യൻ സമുദ്ര പൈതൃകത്തിന് ഏറ്റവും അനുയോജ്യമായ പതാകയായിരിക്കും ഇനി നാവികസേനയുടേത്. 10 ഡിസൈനുകളില്‍ നിന്നാണ് പുതിയ പതാക തിരഞ്ഞെടുത്തിരിക്കുന്നത്.
പഴയതും കാലഹരണപ്പെട്ടതുമായ 1500 ലെറെ നിയമങ്ങൾ മോദി സർക്കാർ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. ഇവയിൽ മിക്കതും ബ്രിട്ടീഷ് കാലഘട്ടത്തിന്റെ ശേഷിപ്പുകളായിരുന്നു.
അതേസമയം, പ്രധാനമന്ത്രി ഇന്ന് കമ്മീഷൻ ചെയ്യുന്ന ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ കുറഞ്ഞത് 12 മിഗ്-29 വിമാനങ്ങളെങ്കിലും വിന്യസിക്കാനാകും. രാവിലെ ഒൻപതര മണിമുതൽ കൊച്ചി കപ്പൽശാലയിലാണ് ചടങ്ങ്.
What's Your Reaction?