പത്തനംതിട്ട ജില്ലയിൽ ഇന്ന് (13/ 8/ 2019 ) ഓറഞ്ച് അലേർട്ട്
പത്തനംതിട്ട ജില്ലയിൽ ഇന്നലെ പരക്കെ മഴ പെയ്തു എങ്കിലും മഴയുടെ തോത് പൊതുവില്‍ കുറവായിരുന്നു. പമ്പയുടേയും മണിമലയാറിന്റേയും റിവർബേസിനില്‍ 1 to 3
ജില്ലയില്‍ ഇന്നലെ പരക്കെ മഴ പെയ്തു എങ്കിലും മഴയുടെ തോത് പൊതുവില്‍ കുറവായിരുന്നു. പമ്പയുടേയും മണിമലയാറിന്റേയും റിവർബേസിനില്‍ 1 to 3 സെന്റീമീറ്ററും അച്ചൻകോവില്‍ റിവർബേസിനില്‍ ഒരു സെന്റീമീറ്റില്‍ താഴെയും ആയിരുന്നു മഴയുടെ തോത്.
ഡാമുകളുില്‍ ഏറ്റവും പ്രധാനപ്പെട്ട കക്കിഡാമില്‍ 42.8%ഉം പമ്പഡാമില്‍ 55.3%ഉം മാത്രമാണ് ഇന്നത്തെ സ്റ്റോറേജ്. മൂഴിയാർ തുറക്കേണ്ട സാഹചര്യം മറ്റും നിലവില്‍ ഇല്ല. മണിയാര്‍ ബാരേജിന്റെ 5 ഷട്ടറുകള്‍ 5 സെന്റീമീറ്റർ വീതം തുറന്നിട്ടുണ്ടെങ്കിലും നാമമാത്രമായ ജലം മാത്രമാണ് തുറന്നു വിടുന്നത്.
റാന്നി ഭാഗത്ത് പമ്പയിലെ ജലനിരപ്പ് ശരാശരി 10 അടിയും കോഴഞ്ചേരിയില്‍ 5 അടിയും താഴ്.ന്നിട്ടുണ്ട്. തിരുവല്ല ഭാഗത്ത് ജലനിരപ്പ് താഴ്ന്നു തുടങ്ങുന്നതേയുള്ളൂ
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 86 ക്യാമ്പുകളിലായി 1874 കുടുംബങ്ങളും 6409 ആളുകളും താമസിക്കുന്നുണ്ട്. വലിയ തോതില്‍ മഴ പെയ്യാതിരുന്നതിനാല്‍ ക്യാമ്പുകള്‍ ഒരാഴ്ചക്കുള്ളില്‍ അടയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
നിലവിലെ സാഹചര്യം ഭേദമാെണെങ്കിലും IMD പത്തനംതിട്ട ജില്ലക്ക് ഇന്ന് Predict ചെയ്തിരിക്കുന്നത് ഓറഞ്ച്അലർട്ട് ആണ്. ഓറഞ്ച്അലർട്ട് എന്നാല്‍ Heavy to very heavy rain സാധ്യതയുണ്ടെന്നും അതീവജാഗ്രതപാലിക്കണമെന്നുമാണ്. മഴമേഘങ്ങളുടെ ഭൂപടം കാണിക്കുന്നത് ഉച്ചയ്ക്കുശേഷം പത്തനംതിട്ട ജില്ലയില്‍ പരക്കെ കനത്തമഴ ഉണ്ടാകുമെന്നാണ് ജനങ്ങള്‍ കരുതിയിരിക്കണെമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു
What's Your Reaction?