രാജ്യത്ത് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചു; കർണാടകത്തിൽ രണ്ടുപേർക്ക് വൈറസ് ബാധ

ലോകം ഭീതിയോടെ കാണുന്ന ഒമിക്രോൺ (Omicron) ഇതാദ്യമായി രാജ്യത്ത് സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് കര്‍ണാടകയിലെത്തിയ (Karnataka) രണ്ട് പേരിലാണ് കൊറോണ വൈറസിന്‍റെ അപകടകാരിയായ വകഭേദം സ്ഥിരീകരിച്ചത്.

Dec 3, 2021 - 13:34
 0

ലോകം ഭീതിയോടെ കാണുന്ന ഒമിക്രോൺ (Omicron) ഇതാദ്യമായി രാജ്യത്ത് സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് കര്‍ണാടകയിലെത്തിയ (Karnataka) രണ്ട് പേരിലാണ് കൊറോണ വൈറസിന്‍റെ അപകടകാരിയായ വകഭേദം സ്ഥിരീകരിച്ചത്. ബംഗളുരു വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 66, 46 വയസുള്ള രണ്ട് പുരുഷന്മാർക്കാണ് രോഗബാധ. ഇവരെ ഐസലേഷനിലേക്ക് മാറ്റി. സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അതേസമയം നിലവിൽ രാജ്യത്ത് രോഗവ്യാപന ഭീഷണിയില്ലെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പത്രകുറിപ്പിൽ അറിയിച്ചു.

അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് 37 വിമാനങ്ങളിലായി 7976 യാത്രക്കാർ രാജ്യത്ത് എത്തിയിട്ടുണ്ട്. ഇതിൽ 10 യാത്രക്കാർക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. ഒമിക്രോൺ സാധ്യത പരിശോധിക്കുന്നതിനുള്ള ജനിതക ശ്രേണീകരണത്തിന് ഇവരുടെ സാംപിൾ അയച്ചിരുന്നു. ഇതിൽനിന്നാണ് ഇപ്പോൾ രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചതെന്നാണ് സൂചന.

ഒമൈക്രോണ്‍ കോവിഡ് വേരിയന്റ് (omicron variant) ലോകമെമ്പാടും ലോക്ക്ഡൗണുകളും യാത്രാനിരോധനങ്ങളും ആരംഭിക്കാന്‍ ഇടയാക്കുമെങ്കിലും ഈ വകഭേദത്തെക്കുറിച്ച് പുറത്തു വരുന്ന വാര്‍ത്തകളെല്ലാം അത്ര ഭീതിപ്പെടുത്തുന്നവയല്ല. ലോകാരോഗ്യ സംഘടന (who) ദക്ഷിണാഫ്രിക്കയില്‍ (south africa) നിന്ന് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഈ വൈറസ് നേരിയ ലക്ഷണങ്ങള്‍ മാത്രമേ കാണിക്കുന്നുള്ളൂവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇവ ഡെല്‍റ്റ വകഭേദത്തിന്റെ അത്ര ഗുരുതരമല്ലെന്നാണ് വിവരം. അതുകൊണ്ട് തന്നെ ലോകമെമ്പാടും മരണസാധ്യത (death) കുറയുമെന്ന്  വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഒമൈക്രോണ്‍ വേരിയന്റിന്റെ ലക്ഷണങ്ങള്‍ ഇതുവരെ നേരിയതാണെന്നും വീട്ടില്‍ തന്നെ ചികിത്സിക്കാമെന്നും, രോഗികള്‍ക്കിടയില്‍ വ്യത്യസ്തമായ കൊറോണ വൈറസ് സ്ട്രെയിന്‍ ഉണ്ടെന്ന് ആദ്യം സംശയിച്ചവരില്‍ ഒരാളായ ദക്ഷിണാഫ്രിക്കന്‍ ഡോക്ടര്‍ ആഞ്ചലിക് കോറ്റ്സി പറഞ്ഞു.

''നവംബര്‍ 18ന് തന്റെ ക്ലിനിക്കില്‍ ഏഴ് രോഗികള്‍ ചികിത്സയ്‌ക്കെത്തി. അവരിലെ ലക്ഷണങ്ങള്‍ ഡെല്‍റ്റ വേരിയന്റില്‍ നിന്ന് വ്യത്യസ്തമായ ലക്ഷണങ്ങളായിരുന്നു'' സ്വകാര്യ പ്രാക്ടീഷണറും സൗത്ത് ആഫ്രിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ചെയര്‍മാനുമായ ഡോ. ആഞ്ചലിക് കോറ്റ്‌സി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow