Mathew Kuzhalnadan | 'ജെയ്ക്ക് ബാലകുമാര്‍ മുഖ്യമന്ത്രിയുടെ മകളുടെ മെന്റര്‍'; തെളിവുകള്‍ ഇന്ന് പുറത്തുവിടുമെന്ന് മാത്യു കുഴല്‍നാടന്‍

പിഡബ്ല്യുസി ഡയറക്ടര്‍ ജെയ്ക്ക് ബാലകുമാര്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ മെന്റര്‍ എന്ന ആരോപണത്തിലുറച്ച് പ്രതിപക്ഷം. വീണ വിജയനെതിരായ ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ മാത്യു കുഴന്‍നാടന്‍ എംഎല്‍എ ഇന്ന് പുറത്തുവിടും

Jun 30, 2022 - 00:11
Jun 30, 2022 - 00:18
 0
Mathew Kuzhalnadan | 'ജെയ്ക്ക് ബാലകുമാര്‍ മുഖ്യമന്ത്രിയുടെ മകളുടെ മെന്റര്‍'; തെളിവുകള്‍ ഇന്ന് പുറത്തുവിടുമെന്ന് മാത്യു കുഴല്‍നാടന്‍

പിഡബ്ല്യുസി ഡയറക്ടര്‍ ജെയ്ക്ക് ബാലകുമാര്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ മെന്റര്‍ എന്ന ആരോപണത്തിലുറച്ച് പ്രതിപക്ഷം. വീണ വിജയനെതിരായ ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ മാത്യു കുഴന്‍നാടന്‍ എംഎല്‍എ ഇന്ന് പുറത്തുവിടും. പതിനൊന്ന് മണിക്കാണ് കെപിസിസിയില്‍ വാര്‍ത്താസമ്മേളനം ഉണ്ടായിരിക്കുമെന്ന് അറിയിച്ചിട്ടുള്ളത്.

ജേക്ക് ബാലകുമാര്‍ വീണ വിജയന്റെ എക്‌സാ ലോജിക് എന്ന കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും ഇദ്ദേഹം തന്റെ മെന്റര്‍ ആണെന്ന് വീണ വിജയന്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നുവെന്നുമാണ് മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ പറഞ്ഞത്. വീണ വിജയന്റെ കമ്പനിക്ക് പ്രൈസ് വാട്ടേഴ്‌സ് ഹൗസ് കൂപ്പറുമായി ബന്ധം ഉണ്ടെന്നാണ് മാത്യു കുഴല്‍നാടന്‍ ആരോപിച്ചത്.

താന്‍ പറഞ്ഞതില്‍ ഒരു വരിയോ അക്ഷരമോ പോലും പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും ആരോപണം തെളിയിക്കാനുള്ള ബാധ്യത ഏറ്റെടുക്കുന്നു എന്നുമാണ് മത്യു കുഴല്‍നാടന്റെ പ്രതികരണം. അതേസമയം മാത്യു കുഴല്‍നാടന്റെ ആരോപണം പച്ചക്കള്ളമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മറുപടിക്കിടെ മുഖ്യമന്ത്രി ക്ഷോഭിക്കുകയും ചെയ്തു.

 

മാത്യു കുഴല്‍നാടന്റെ പേര് എടുത്തുപറഞ്ഞ മുഖ്യമന്ത്രി 'മകളെ കുറിച്ച് പറഞ്ഞാല്‍ ഞാനങ്ങ് കിടുങ്ങി പോകുമെന്നാണോ? വിചാരമെന്ന് ചോദിച്ചു. അതിന് വേറെ ആളെ നോക്കണമെന്നും പിണറായി പറഞ്ഞു. ചര്‍ച്ചയില്‍ രാഷ്ട്രീയമായി കാര്യങ്ങള്‍ പറയണമെന്നും വീട്ടിലിരിക്കുന്നവരെ വെറുതെ വലിച്ചിഴച്ച് ആക്ഷേപിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം സ്വര്‍ണക്കടത്തുകേസില്‍ പ്രതിപക്ഷം മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. സംഘപരിവാര്‍ ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുന്നവരുടെ വാക്കുകള്‍ക്ക് സഭാതലത്തില്‍ മുഴക്കം നല്‍കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ഒരു പ്രശ്‌നത്തിലും ഇടനിലക്കാരെ ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നും പൊലീസ് ഉദ്യോഗസ്ഥനുമായി ഇടനിലക്കാര്‍ സംസാരിച്ചതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

സിപിഎമ്മും ബിജെപിയും ചെല്ലും ചെലവും കൊടുത്തു വളർത്തിയവർ പറയുന്ന വാക്കുകൾക്ക് കോൺഗ്രസിനെതിരേ തിരിയുന്നതെന്തിനെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ചോദിച്ചു. യുഡിഎഫ് ഉന്നയിച്ച ഒരു ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും ആരോപണങ്ങൾ സിബിഐക്ക് വിടാൻ ഒരുക്കമാണോ എന്നും സതീശൻ ചോദിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow