വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വേണമെന്ന് കേരളം; പിന്നെ നോക്കാമെന്ന് കേന്ദ്രസർക്കാർ
കേരളത്തില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ ആലോചനയില്ലെന്നു വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ആവശ്യമെങ്കില്‍ ഇക്കാര്യം പിന്നീടു പരിഗണിക്കാമെന്നും കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വനി കുമാര്‍ ചൗബേ ലോക്സഭയില്‍ അറിയിച്ചു. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ കേരളം അംഗമല്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം തെറ്റാണെന്നു കേന്ദ്രസര്‍ക്കാരിന്‍റെ തന്നെ ലോക്സഭയിലെ മറുപടി വ്യക്തമാക്കുന്നു വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വേണമെന്ന ആവശ്യം കേരളം ഏറെ നാളായി ഉന്നയിക്കുന്നതാണ്. നിപ ഭീതിയെത്തുടര്‍ന്ന് ആവശ്യം കൂടുതല്‍ ശക്തമായി മുഖ്യമന്ത്രിയും സംസ്ഥാന ആരോഗ്യമന്ത്രിയും കേന്ദ്രത്തിനു മുന്നില്‍ അവതരിപ്പിച്ചു. എന്നാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങാന്‍ ആലോചനയില്ലെന്ന് അടൂര്‍ പ്രകാശിന്‍റെ ചോദ്യത്തിനു മറുപടിയായി കേന്ദ്ര ആരോഗ്യസഹമന്ത്രി ലോക്സഭയില്‍ വ്യക്തമാക്കി.
2019 ല്‍ കേരളത്തില്‍ 593 എച്ച്1എന്‍1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 22 പേര്‍ മരിച്ചു. രാജ്യത്താകെ 26,140 എച്ച്1എന്‍1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1,076 പേര്‍ മരിച്ചു. കേരളമടക്കം 30 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആയുഷ്മാന്‍ ഭാരത് പദ്ധതി നടത്തിപ്പിനായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മറുപടിയില്‍ പറയുന്നു. ഒടുവില്‍ അംഗമായത് ബംഗാള്‍. തെലങ്കാനയും ഒഡിഷയും ഡല്‍ഹിയുമാണു പദ്ധതിയില്‍ അംഗമാകാത്തത്
What's Your Reaction?