വെറുതെ ഹോൺ അടിച്ചവർ 10 ദിവസം കൊണ്ട് ഖജനാവിലെത്തിച്ചത് 86.64 ലക്ഷം രൂപ

നിരത്തിൽ വാഹനവുമായി ഇറങ്ങി അനാവശ്യമായി ഹോൺ (unwanted honking) അടിച്ചവർ കേവലം പത്തു ദിവസം കൊണ്ട് ഖജനാവിലെത്തിച്ചത് 86.64 ലക്ഷം രൂപ.

Dec 23, 2021 - 20:23
 0

നിരത്തിൽ വാഹനവുമായി ഇറങ്ങി അനാവശ്യമായി ഹോൺ (unwanted honking) അടിച്ചവർ കേവലം പത്തു ദിവസം കൊണ്ട് ഖജനാവിലെത്തിച്ചത് 86.64 ലക്ഷം രൂപ. ഡിസംബർ എട്ടു മുതൽ 17 വരെ നടത്തിയ 'ഓപ്പറേഷൻ ഡെസിബെൽ' (Operation Decibel) പരിശോധനയിലാണ് മോട്ടോർ വാഹനവകുപ്പ് ഇത്രയും തുക പിഴയിനത്തിൽ ചുമത്തിയത്. അനാവശ്യമായി ഹോൺ അടിക്കുന്നവർക്കും സൈലൻസർ ഘടിപ്പിക്കുന്നവർക്കുമെതിരെയാണ് നടപടി ഉണ്ടായത്.

ഏറ്റവും കൂടുതൽ പിഴ അടച്ചത് എറണാകുളം ജില്ലയിലാണ്. രണ്ടാം സ്ഥാനം തൃശൂരിനാണ്.

നിർമ്മിച്ച വാഹനത്തിനൊപ്പം വരുന്ന സാധാരണ തരം ഹോണുകൾ പരിഷ്‌ക്കരിക്കുന്നതിൽ അല്ലെങ്കിൽ മാറ്റി സ്ഥാപിക്കുന്നതിൽ പലരും ഏർപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉയർന്ന ഡെസിബൽ ഹോണുകളുടെ ശല്യം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പിനും പല മന്ത്രിമാർക്കും പരാതികൾ ലഭിക്കുന്നുണ്ടെന്നാണ് വിവരം.

തിരുവനന്തപുരം, എറണാകുളം മേഖലകളിൽ നിന്നുള്ള കേസുകളാണ് ഇതിൽ കൂടുതലും. അതുപോലെ ദേശീയ പെർമിറ്റുള്ള വാഹനങ്ങളിലും ഡെസിബെൽ ഉയർന്ന ഹോണുകൾ വ്യാപകമായി ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, ഉയർന്ന ഡെസിബൽ ഹോൺ മുഴക്കിയില്ലെങ്കിൽ പോലും സംശയാസ്പദമായ സാഹചര്യത്തിൽ ഹോൺ തരം പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകിയിട്ടുണ്ട്. പാർക്കിംഗ് സൗകര്യങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്നാണ് വിവരം. ലംഘനത്തിനുള്ള പിഴ 2000 രൂപയായിരിക്കും.

ചില ഹോൺ ശബ്ദങ്ങൾ മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരിൽ പെട്ടെന്ന് ഞെട്ടൽ സൃഷ്‌ടിക്കാറുണ്ട്. ഇരുചക്രവാഹന യാത്രക്കാരാണ് പലപ്പോഴും ഹോൺ മുഴക്കുന്നതിന്റെ ആഘാതം ഏൽക്കുന്നത്. ഇവർ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്നതിനാൽ അപകട സാധ്യത ഏറെയാണ്. അത് മാത്രമല്ല. ഇത് മാനസിക പിരിമുറുക്കത്തിനും കാരണമാകുമെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.

ഓപ്പറേഷന്‍ ഡെസിബലുമായി ബന്ധപ്പെട്ട്, ഒന്നിടവിട്ട ദിവസങ്ങളില്‍ അപ്രതീക്ഷിത പരിശോധനകള്‍ ഉറപ്പുവരുത്താന്‍ ഗതാഗതകമ്മീഷണര്‍, ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദശം നല്‍കിയിട്ടുണ്ട്. പൊലീസിന്റെ സഹായത്തോടെ കൂടുതല്‍ പ്രദേശങ്ങള്‍ ഹോണ്‍രഹിത മേഖലകളായി പ്രഖ്യാപിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

ഇരുചക്രവാഹനങ്ങൾ: 80 ഡെസിബെൽ

കാറുകളും ത്രീ വീലറുകളും (പെട്രോളിൽ ഓടുന്നവ): 82 ഡെസിബൽ

4,000 കിലോയിൽ താഴെ ഭാരമുള്ള വാഹനങ്ങൾ, പാസഞ്ചർ, ചെറുകിട വാണിജ്യ വാഹനങ്ങൾ: 85 ഡെസിബൽ

4,000 മുതൽ 12,000 കിലോ വരെ ഭാരമുള്ള, യാത്രയ്ക്കും വാണിജ്യ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന വാഹനങ്ങൾ: 89 ഡെസിബെൽ

Summary: In a 10-day crack down to track unnecessary blaring of horns, the Motor Vehicle Department in Kerala has collected a whopping 86.64 lakhs from the violators. Vehicles were strictly inspected as part of the recently launched 'Operation Decibel' project. There were mounting complaints from the public regarding the inconvenience caused by honking

What's Your Reaction?

like

dislike

love

funny

angry

sad

wow