ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായം ഔദ്യോഗിക സംവിധാനങ്ങളിലൂടെ നല്‍കുക
പ്രളയ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമുള്ള സഹായം ഔദ്യോഗിക സംവിധാനങ്ങളിലൂടെ നല്‍കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
പ്രളയ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമുള്ള സഹായം ഔദ്യോഗിക സംവിധാനങ്ങളിലൂടെ നല്‍കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ടോ ജില്ലാഭരണകൂടംവഴിയോ സംഭാവനകള്‍ നല്‍കാം.നിങ്ങള്‍ നല്‍കുന്ന സഹായങ്ങള്‍ അര്‍ഹരായവര്‍ക്ക് തന്നെ ലഭിക്കുന്ന് വെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. അതിന് ഏറ്റവും വിശ്വസ്തമായത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയാണ്. തികച്ചും സുതാര്യമായിട്ടാണ് ഇതിന്റെ വിനിയോഗം. ഏത് പൗരനും അത് പരിശോധിക്കാനും കഴിയും. ദുരിതമനുഭവിക്കുന്നവര്‍ക്ക് താങ്ങും തണലുമാകാന്‍ നമ്മള്‍ ഒറ്റ മനസ്സായി നില്‍ക്കേണ്ട ഘട്ടമാണ്. പ്രളയബാധിതരുടെ ദുരിതമകറ്റാനും അവരുടെ പുനരധിവാസം സാധ്യമാക്കുന്നതിനും എല്ലാവരും മനസ്സറിഞ്ഞ് സംഭാവനകള്‍ നല്‍കാന്‍ മുന്നോട്ടു വരണം.
ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, യുപിഐ തുടങ്ങിയ സൗകര്യങ്ങളുപയോഗിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം. അതിനായി https://donation.cmdrf.kerala.gov.in/ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
സിഎംഡിആര്‍എഫ് അക്കൗണ്ട് നമ്പര്‍- 67319948232, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പാന്‍-AAAGD0584M, ഐഎഫ്എസ് കോഡ്- SBIN0070028. സിഎംഡിആര്‍എഫിലേക്കുള്ള സംഭാവന ചെക്കായും ഡിഡി ആയും ജില്ലാ ഭരണകൂടത്തെ ഏല്‍പ്പിക്കുകയും ചെയ്യാം
What's Your Reaction?