'ഭരണഘടനാ ഹത്യ ദിവസ്' ആചരിക്കുമെന്ന് കേന്ദ്രം; പ്രതിഷേധവുമായി കോൺഗ്രസ്, പത്ത് വര്‍ഷത്തെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് ഖാർഗെ
അടിയന്തരാവസ്ഥയിലേക്ക് വീണ്ടും ചർച്ചകൾ വഴി തിരിച്ചുവിട്ട് കേന്ദ്രസർക്കാർ. 1975 ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ ജൂൺ 25 ഇനി മുതൽ ഭരണഘടനാ ഹത്യാദിനമായി ആചരിക്കുമെന്ന കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയത് ഇന്നലെയാണ്. ഭരണഘടന ഉയർത്തി പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനം ശക്തമാക്കുമ്പോഴാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ ഭരണഘടനാ ഹത്യ ദിവസമായി ആചരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രഖ്യാപനം വന്നതിന് പിന്നാലെ വിമർശനം ശക്തമാക്കുകയാണ് കോൺഗ്രസ്.
ഭരണഘടന ഹത്യ എന്ന വാക്ക് ഉപയോഗിച്ചത് ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തിരിച്ചടിച്ചു. കേന്ദ്രസർക്കാരിന്റെ കഴിഞ്ഞ 10 വർഷക്കാലമായി കേന്ദ്രസർക്കാർ ഭരണഘടന ഹത്യാദിനം ആഘോഷിക്കുകയായിരുന്നുവെന്നും ഖാർഗെ പറഞ്ഞു. ഭരണഘടനെ ബഹുമാനിക്കുന്ന ആര്‍ക്കും ഭരണഘടന ഹത്യാ ദിവസമെന്ന് പേരിടാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും കുറ്റപ്പെടുത്തി.

നേരത്തെ പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അടിയന്തരാവസ്ഥയെ ഇരുണ്ട അധ്യായമെന്നാണ് വിശേഷിപ്പിച്ചത്. അടിയന്തരാവസ്ഥയെ അപലപിച്ചുകൊണ്ട് ലോക്‌സഭാ സ്പീക്കർ ഓം ബിർല സഭയിൽ പ്രമേയം വായിച്ചതും വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.
What's Your Reaction?