മുഖ്യമന്ത്രി പിണറായിയുടെ യൂറോപ്പ് സന്ദർശനം ചിത്രീകരിക്കാൻ മൂന്ന് ഏജന്‍സികൾ;ഏഴുലക്ഷം രൂപ മന്ത്രിസഭ അനുവദിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ യുറോപ്യൻ പര്യടനത്തിന് വീഡിയോ ,ഫോട്ടോ കവറേജ് ഉണ്ടാകും. ഇതിനായി ഏജൻസിയെ തെരഞ്ഞെടുത്തു. ഏഴു ലക്ഷം രൂപയാണ് വീഡിയോ , ഫോട്ടോ കവറേജിനായി ചെലവിടുന്നത്. സന്ദർശനം നടത്തുന്ന രാജ്യത്തെ ഇന്ത്യൻ എംബസിയാണ് ഏജൻസിയെ നൽകുന്നത്. ഒക്ടോബർ രണ്ടു മുതൽ നാലു വരെ ഫിൻലൻഡിലും അഞ്ചു മുതൽ ഏഴു വരെ നോർവേയിലും ഒമ്പതു മുതൽ 12 വരെ യു.കെ യിലും മുഖ്യമന്ത്രി സന്ദർശനം നടത്തും.

Oct 1, 2022 - 23:03
 0

ഫിൻലൻഡിൽ വീഡിയോ , ഫോട്ടോ കവറേജ് ലഭിച്ചത് സുബഹം കേശ്രീ യ്ക്കാണ്. 3200 യൂറോ (2,54, 224 രൂപ)ആണ് ഇയാൾക്ക് ലഭിക്കുന്നത്. നോർവേയിൽ മൻദീപ് പ്രീയനാണ് കവറേജ് ലഭിച്ചത്. 32000 നോർവീജിയൻ ക്രോണേ ( 2, 39, 592 രൂപ ) ആണ് ഇയാൾക്ക് ലഭിക്കുന്നത്. യു.കെ യിൽ എസ്. ശ്രീകുമാറാണ് വീഡിയോ, ഫോട്ടോ കവറേജ് ചെയ്യുന്നത്. 2250 പൗണ്ട് ( 2 , 03,313 രൂപ ) യാണ് ലഭിക്കുക.  വീഡിയോ , ഫോട്ടോ കവറേജ് ചെയ്യാൻ ഈ മൂന്നുപേരും നൽകിയ ക്വട്ടേഷൻ സർക്കാർ അംഗികരിച്ചു.

ഇതിന്റെ ചെലവുകൾ പ്രസ് ഫെസിലിറ്റിസ് എന്ന ശീർഷകത്തിൽ നിന്ന് വഹിക്കും. ഇത് സംബന്ധിച്ച ഉത്തരവ്  പി ആർ ഡി യിൽ നിന്നിറങ്ങി. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വേണു ആണ് ഉത്തരവിറക്കിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് വിദേശ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രിയുടെ പരിപാടിക്ക് വിഡിയോ , ഫോട്ടോ കവറേജ് ചെയ്യാൻ ആളെ വയ്ക്കുന്നത്. ഒന്നാം പിണറായി സർക്കാരിൽ 15 തവണ മുഖ്യമന്ത്രി വിദേശസന്ദർശനം നടത്തിയപ്പോഴും , 85 തവണ മന്ത്രിമാർ നടത്തിയപ്പോഴും ഇങ്ങനെയാരു വീഡിയോ , ഫോട്ടോ ഷൂട്ട് സംവിധാനം ഇല്ലായിരുന്നു.

News summary: Kerala cabinet approves rs seven lakh to three agencies to document the European trip of chief minister Pinarayi Vijayan

What's Your Reaction?

like

dislike

love

funny

angry

sad

wow