45 രാജ്യങ്ങൾ പെഗസസ് ഉപയോഗിക്കുന്നു; എന്താണ് ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നത്?

Jul 20, 2021 - 17:19
 0
45 രാജ്യങ്ങൾ പെഗസസ് ഉപയോഗിക്കുന്നു; എന്താണ് ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നത്?

നാൽപ്പത്തിയഞ്ചോളം രാജ്യങ്ങൾ പെഗസസ് ഉപയോഗിക്കുന്നുണ്ടെന്നും എന്തുകൊണ്ട് ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നെന്നും മുൻ കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ്. ‘ഉപഭോക്താക്കളിൽ കൂടുതലും പശ്ചാത്യ രാജ്യക്കാരാണെന്ന് പെഗസസിന്റെ നിർമാതാക്കളായ എൻഎസ്ഒ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിനാണ് ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നത്? ഇതിന്റെ പിന്നിലുള്ള കഥ എന്താണ്? ഈ കഥയിലെ ട്വിസ്റ്റ് എന്താണ്?’– രവിശങ്കർ ചോദിച്ചു.

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുൻപ് ഒരു പുതിയ അന്തരീക്ഷം സ‍ൃഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗമാണോ ഇതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. പ്രധാനപ്പെട്ട സംഭവങ്ങൾ നടക്കുമ്പോൾ എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ ഉയർത്തപ്പെടുന്നത്? മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശന വേളയിൽ കലാപത്തിനു പ്രേരിപ്പിച്ചു. 2019ലെ തിരഞ്ഞെടുപ്പ് സമയത്ത് പെഗസസ് കഥ വന്നു.

ഇപ്പോൾ പാർലമെന്റ് സമ്മേളനം നടക്കുമ്പോഴും കോൺഗ്രസ് ഏറ്റവും മോശം അവസ്ഥയിൽ നിൽക്കുമ്പോഴും വീണ്ടും പെഗസസ് കഥ വരുന്നു. ഈ വാർത്ത പുറത്തുവിട്ട ഓൺലൈൻ പോർട്ടൽ നേരത്തേയും ഇതുപോലെ ചിലത് പുറത്തുവിട്ടിട്ടുണ്ട്. അതെല്ലാം തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട്. പെഗസസ് കഥയുമായി ബിജെപിയെ ബന്ധപ്പെടുത്തുന്ന യാതൊരു തെളിവുകളും പുറത്തുവന്നിട്ടില്ല.

ആംനെസ്റ്റി പോലുള്ള സംഘടനകൾക്ക് ഇന്ത്യാവിരുദ്ധ അജൻഡ ഉണ്ടായിരുന്നുവെന്നത് നിഷേധിക്കാനാകുമോ? അവരുടെ പണത്തിന്റെ ഉറവിടം എവിടെയാണെന്ന് ചോദിച്ചാൽ ‘ഇന്ത്യയിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണെ’ന്നാണ് മറുപടി പറയുക. ജനങ്ങളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. അതിൽ സ്വകാര്യതയും ഉൾപ്പെടും– അദ്ദേഹം പറഞ്ഞു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow