എയർ ഇന്ത്യയുടെ ബംഗളൂരു- ലണ്ടൻ സർവിസ് 27 മുതൽ
ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നേരിട്ട് ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിലേക്കുള്ള എയർ ഇന്ത്യയുടെ വിമാന സർവിസ് ഒക്ടോബർ 27ന് ആരംഭിക്കും. എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനത്തിൽ ബിസിനസ് ക്ലാസിൽ 18 ഫ്ലാറ്റ് ബെഡുകളും ഇക്കോണമിയിൽ 238 സീറ്റും ശേഷിയുണ്ട്. ബംഗളൂരുവിൽനിന്ന് നേരത്തേ ആഴ്ചയിൽ അഞ്ചുദിവസം ലണ്ടനിലേക്ക് എയർ ഇന്ത്യയുടെ സർവിസ് ഉണ്ടായിരുന്നത് ആഴ്ചയിൽ എല്ലാ ദിവസവുമാക്കി ഉയർത്തുകയും ചെയ്തു.
What's Your Reaction?