വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് വിദ്യാർഥികൾ. യാത്ര ആരംഭിച്ച സമയം മുതൽ ബസ് അമിത വേഗതയിലായിരുന്നെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വിദ്യാർഥി പറഞ്ഞു. ബസ് കഴിഞ്ഞ് തിരിച്ചെത്തിയതായിരുന്നെന്നും ഡ്രൈവർ ക്ഷീണിതനായിരുന്നെന്നും രക്ഷിതാവും പറഞ്ഞു. വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസിന് പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തിൽ 9 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. '80 കിലോമീറ്ററിലധികം വേഗതയിലാണ് ബസ് ഓടിയിരുന്നത്. വേഗക്കൂടുതലല്ലേ എന്നു ചോദിച്ചപ്പോള്‍ പരിചയസമ്പന്നനായ ഡ്രൈവറായതിനാല്‍ സാരമില്ലെന്നായിരുന്നു മറുപടി" വിദ്യാര്‍ഥി ഏബല്‍ ഫിലിപ്പ് പോള്‍ പറഞ്ഞതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. വണ്ടി ഇടിച്ചതും പെട്ടെന്ന് തന്നെ മറിയുകയായിരുന്നെന്നും വിദ്യാർഥി പറഞ്ഞു.
എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസാണ് കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറിയത്. ബസ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് വന്നതിന് ശേഷമാണ് വിനോദയാത്ര പുറപ്പെട്ടതെന്ന് വിദ്യാർഥിയുടെ അമ്മയും പ്രതികരിച്ചു. വിയർത്ത് ക്ഷീണിതനായാണ് ഡ്രൈവറെ ബസിൽ കണ്ടത്. സംശയം തോന്നിയതിനാൽ ശ്രദ്ധിച്ച് പോകണമെന്ന് പറഞ്ഞിരുന്നു. താൻ പരിചയസമ്പത്തുള്ള ഡ്രൈവറാണെന്നും ശ്രദ്ധിച്ചേ പോകൂവെന്നായിരുന്നു ഡ്രൈവർ മറുപടി പറഞ്ഞതെന്നും രക്ഷിതാവ് ഷാന്‍റി പ്രതികരിച്ചു. രണ്ട് ഡ്രൈവർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. വൈകുന്നേരം 5.30 ന് സ്‌കൂള്‍ പരിസരത്ത് എത്തുമെന്ന് അറിയിച്ച വണ്ടി സ്ഥലത്തെത്തിയത് തന്നെ വൈകിയാണ്. തുടര്‍ന്ന് 6.45 ഓടെ ഊട്ടിയാത്ര ആരംഭിച്ചത്.
പെട്ടെന്ന് പിന്നിലുണ്ടായ ഇടിയില്‍ എന്താണു സംഭവിച്ചതെന്നു മനസിലാക്കാന്‍ ഏറെ സമയമെടുത്തെന്നാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ സുമേഷിന്‍റെ പ്രതികരണം. ഏറെ പണിപ്പെട്ടാണ് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണവിധേയമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Read and