തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും ഇഡി അന്വേഷണം; മൂന്ന് കോടിയുടെ അഴിമതി നടന്നതായി കണ്ടെത്തല്‍
തൃശൂരില്‍ കരുവന്നൂരിന് പിന്നാലെ തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും അന്വേഷണം ആരംഭിച്ച് ഇഡി. കോണ്‍ഗ്രസ് നേതാവ് ജോണി കാച്ചപ്പിള്ളിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ കാലത്ത് ക്രമക്കേട് നടന്നതാതി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം. മൂന്നരക്കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തല്‍.
വ്യാജ ആധാരം ഈടായി നല്‍കി ജോണി കാച്ചപ്പിള്ളിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ അറിവോടെ പണം തട്ടിയതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അന്‍വര്‍ എന്നയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സഹകരണ വകുപ്പ് അന്വേഷണം നടത്തുകയും അഴിമതി നടന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു.
2017ല്‍ കൊറ്റനല്ലൂര്‍ വില്ലേജിലെ സ്വകാര്യ ഭൂമി ഈടായി കാണിച്ച് ഒരു കോടി എഴുപത് ലക്ഷം ലോണെടുത്തിരുന്നു. ഭൂമിയുടെ ഉടമസ്ഥന്‍ റെജി അറിയാതെയാണ് ലോണെടുത്തിരിക്കുന്നത്. സമാന രീതിയില്‍ തുമ്പൂര്‍ സഹകരണ ബാങ്കില്‍ വേറെയും തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്നാണ് വിവരം.
What's Your Reaction?