കേരളവര്‍മ കോളജ് യൂണിയൻ: ചെയര്‍മാന്‍ സ്ഥാനം വീണ്ടും വോട്ടെണ്ണി ഫലം പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതി; എസ്എഫ്‌ഐ വിജയം റദ്ദാക്കി
കേരളവര്‍മ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിൽ ചെയർമാൻസ്ഥാനത്തേക്കുള്ള വോട്ടെണ്ണൽ വീണ്ടും നടത്താൻ ഹൈക്കോടതി ഉത്തരവ്. ചെയർമാൻ തെരത്തെടുപ്പ് ഫലം ഹൈക്കോടതി മരവിപ്പിച്ചു. എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയുടെ വിജയ പ്രഖ്യാപനവും കോടതി റദ്ദാക്കി. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു. നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.
കെ.എസ്.യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി എസ്. ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് വിധി. വോട്ടെണ്ണലില്‍ കൃത്രിമം നടത്തിയാണ് എസ്എഫ്‌ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി വിജയിച്ചതെന്നാണ് കെ.എസ്.യുവിന്റെ ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ശ്രീക്കുട്ടൻ ഹർജി നൽകിയത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിംഗ് ഓഫീസര്‍ ഹാജരാക്കിയ രേഖകള്‍ നേരത്തെ ഹൈക്കോടതി പരിശോധിച്ചിട്ടുണ്ട്. ചെയര്‍മാന്‍ സ്ഥാനത്തെ തെരഞ്ഞെടുപ്പ് അന്തിമ ഉത്തരവിന് വിധേയമാണെന്നും ഹൈക്കോടതി നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ ബാലറ്റ് ക്രമീകരണം ഉള്‍പ്പടെയുള്ള നടപടിക്രമങ്ങളില്‍ അപാകതയുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
What's Your Reaction?