Chandy Oommen | ആറ് ഭാഷകളില്‍ പ്രാവീണ്യം; സുപ്രീം കോടതി അഭിഭാഷകനില്‍ നിന്ന് നിയമസഭയിലേക്ക് ചാണ്ടി ഉമ്മൻ

Sep 11, 2023 - 17:23
 0
Chandy Oommen | ആറ് ഭാഷകളില്‍ പ്രാവീണ്യം; സുപ്രീം കോടതി അഭിഭാഷകനില്‍ നിന്ന് നിയമസഭയിലേക്ക് ചാണ്ടി ഉമ്മൻ

കഴിഞ്ഞ 53 വര്‍ഷത്തിന് ശേഷം ഉമ്മന്‍ ചാണ്ടിയല്ലാതെ മറ്റൊരാള്‍ പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലേക്ക് എത്തുകയാണ്. മുന്‍ മുഖ്യമന്ത്രി കൂടിയായ അദ്ദേഹത്തിന്‍റെ വിയോഗത്തിലൂടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷം മറികടക്കും വിധമുള്ള ഉജ്വല വിജയമാണ് മകന്‍ ചാണ്ടി ഉമ്മന്‍ നേടിയത്.

സെപ്റ്റംബര്‍ പതിനൊന്നിന് സത്യപ്രതിജ്ഞ ചെയ്ത് നിയമസഭാംഗമായി ചുതലയേല്‍ക്കുന്ന ചാണ്ടി ഉമ്മന്‍ പഠനകാലത്ത് എന്‍.എസ്.യുവിന്‍റെ സജീവ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് രാഷ്ട്രീയ രംഗത്തേക്കിറങ്ങുന്നത്.

തിരുവനന്തപുരം കാർമൽ,ലയോള,സെന്റ് തോമസ് എന്നിവടങ്ങളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ചാണ്ടി ഉമ്മൻ ഡൽഹി സെന്റ് സ്റ്റീഫൻസിൽ നിന്ന് ബി എ ഓണേഴ്‌സും എം എ ഹിസ്റ്ററിയും ഡൽഹി സർവകലാശാലയിൽ നിന്ന് എൽ എൽ ബിയും ഡൽഹി നാഷണൽ ലോ സ്കൂളിൽ നിന്ന് ക്രിമിനോളജിയിലും ബംഗളുരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കോൺസ്റ്റിറ്റിയൂഷണൽ ലോയിലും എൽ എൽ എമ്മും നേടി.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ പ്രാവീണ്യം നേടിയ അദേഹം ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് സമ്മർ കോഴ്‌സും പാസായി. യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ദേശീയ ചെയർമാനും കെ.പി.സി.സി അംഗവുമായി നിലവിൽ പ്രവർത്തിക്കുന്ന അദ്ദേഹം സെന്റ് സ്റ്റീഫൻസ് കോളേജ് സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റ്, എൻ.എസ്.യു.ഐ ദേശീയ തിരഞ്ഞെടുപ്പ് സമിതി അംഗം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കോമൺവെൽത്ത് ഗെയിംസ് സംഘാടക സമിതി അംഗം, മുനിസിപ്പൽ ആന്റ് കോർപ്പറേഷൻ വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.

2016 മുതൽ സുപ്രീം കോടതി അഭിഭാഷകനാണ്. 2017 മുതൽ 2020 വരെ വിവേകാനന്ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണൽ സ്റ്റഡീസിൽ അസിസ്റ്റന്റ് ഫാക്കൽറ്റിയായും പ്രവർത്തിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow