കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെ; കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണ ടെൻഡർ വിളിച്ച് KMRL
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണത്തിനുള്ള ടെൻഡർ വിളിച്ച് കെഎംആര്‍എല്‍. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ നീളുന്ന രണ്ടാം ഘട്ട നിർമാണം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നതിന്‍റെ ഭാഗമായുള്ള നടപടികള്‍ വേഗത്തിൽ പുരോഗമിക്കുകയാണ്. നിലവില്‍ 11. 17 കിലോമീറ്ററിനുള്ളില്‍ 11 സ്റ്റേഷനുകളാണ് രണ്ടാംഘട്ടത്തിലുള്ളത്. സ്ഥലമേറ്റെടുപ്പ് നടപടികൾ 95 ശതമാനം പൂർത്തിയായി. നവംബറിൽ ജോലികൾ ആരംഭിക്കും. 2 വർഷത്തിനുള്ളിൽ നിർമാണ പൂർത്തിയാക്കാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നതെന്ന് എം ഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.
പതിനൊന്ന് സ്റ്റേഷനുകളുള്ള രണ്ടാം ഘട്ടം പിങ്ക് ലൈൻ എന്നറിയപ്പെടും. പൂർണ്ണമായി ഡിജിറ്റൽ സംവിധാനത്തില്‍ ഉള്ള രണ്ടാം ഘട്ടത്തിൽ ടിക്കറ്റ് കൗണ്ടറുകൾ ഉണ്ടാകില്ല. അതേ സമയം, എസ് എൻ. ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ വരെ നീളുന്ന പാത ഡിസംബറിൽ തുറന്നു നൽകാനാണ് തീരുമാനം.
What's Your Reaction?