Korean Glass Skin: കണ്ണാടിപോലെ തിളങ്ങുന്ന കൊറിയൻ ചർമ്മം നേടാൻ
പൊതുവെ തിളങ്ങുന്ന ചർമ്മത്തിന് പേരുകേട്ടവരാണല്ലോ കൊറിയക്കാര്‍. അവരുടേതുപോലെ തിളങ്ങുന്ന, ചുളിവുകളോ വരകളോ ഇല്ലാത്ത, പ്രായക്കുറവ് തോന്നിപ്പിയ്ക്കുന്ന ചര്‍മം നിങ്ങൾക്കും വേണമെങ്കിൽ അവരുടെ സൗന്ദര്യ സംരക്ഷണ ചിട്ടകള്‍ക്ക് പ്രസക്തിയേറുന്നു.
കഞ്ഞിവെള്ളം: പുളിപ്പിച്ച അതായത് ഫെര്‍മന്റ് ചെയ്ത കഞ്ഞിവെള്ളം മുഖത്ത് പുരട്ടുന്നതിലൂടെ ചര്‍മത്തിന് നല്ല തിളക്കം ലഭിക്കും. ഇതിലൂടെ സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ ഏറ്റുണ്ടാകുന്ന കരുവാളിപ്പ് തടയാൻ കഴിയും.
തേൻ:തേൻ ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. അതുകൊണ്ടുതന്നെ ഇത് ചര്‍മത്തിന് ചെറുപ്പവും തിളക്കവും നല്‍കുന്ന ഒന്നാണ്. കൊറിയക്കാരുടെ സൗന്ദര്യ സംരക്ഷണത്തിലെ മറ്റൊരു ചേരുവയാണ് തേൻ.
സ്‌ക്രബുകൾ:ചർമ്മത്തെ മൃദുലമാക്കാനും തിളക്കമുള്ളതാക്കുന്നതിനും സ്‌ക്രബുകള്‍ക്ക് വലിയ പ്രധാനമുണ്ട്. ഇതിനായി നാച്വറല്‍ സ്‌ക്രബറുകള്‍ തന്നെ ശീലമാക്കാം. പഞ്ചസാര തേനില്‍ കലര്‍ത്തി ഉപയോഗിയ്ക്കാം, അതുപോലെ നാരങ്ങാനീരില്‍ പഞ്ചസാര കലര്‍ത്തി മുഖത്ത് സ്‌ക്രബ് ചെയ്യാം. അരിപ്പൊടിയും നല്ലൊരു സ്‌ക്രബറാണ്.
സെറം: സുന്ദരമായ ചർമ്മത്തിന് വൈറ്റമിന്‍ ഇ, സി സെറം ഉപയോഗിക്കുന്നത് നല്ലതാണ്. ഇവ റെഡിമെയ്ഡായി വാങ്ങാന്‍ സാധിയ്ക്കും. ഇതല്ലെങ്കില്‍ വൈറ്റമിന്‍ സി സമ്പുഷ്ടമായ ഓറഞ്ചോ, വൈറ്റമിന്‍ ഇ സമ്പുഷ്ടമായ കറ്റാര്‍ വാഴ ജെല്ലോ ഉപയോഗിച്ച് തയ്യാറാക്കുന്ന സെറമും നിങ്ങൾക്ക് പുരട്ടാം.
ഡബിൾ ക്ലെൻസ്: ചര്‍മ്മം ഡബിള്‍ ക്ലെന്‍സ് ചെയ്യുക ശേഷം ഇത് എക്‌സ്‌ഫോളിയേറ്റ് ചെയ്യാം. ചര്‍മം വൃത്തിയാക്കാൻ ക്ലെന്‍സിംഗും എക്‌സ്‌ഫോളിയേഷന്‍ മൃതകോശങ്ങള്‍ നീക്കാനും സഹായിക്കും.
ക്ലെന്‍സിംഗിന് പാൽ ഉത്തമം: ക്ലെന്‍സിംഗിന് പാല്‍ നല്ലൊരു ചേരുവയാണ്.
ചർമ്മത്തിന് തിളക്കവും മിനുസവും ലഭിക്കാൻ: ചര്‍മത്തിന് തിളക്കവും മിനുസവും ലഭിക്കാൻ നമ്മൾ പുറമെ ചെയ്യുന്നതുപോലെ അകമേയും ചിലത് വേണം. അതുകൊണ്ട് ഇതിനായി പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കഴിക്കുക. ധാരാളം വെള്ളവും കുടിക്കണം.
What's Your Reaction?