Vande Bharat Express Fire: ഭോപ്പാൽ-ഡൽഹി വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്‍റെ ബാറ്ററി ബോക്‌സിന് തീപിടിച്ചു, യാത്രക്കാര്‍ സുരക്ഷിതര്‍
Vande Bharat Express Fire: തിങ്കളാഴ്‌ച രാവിലെ ഭോപ്പാൽ-ഡൽഹി വന്ദേ ഭാരത് എക്‌സ്പ്രസിന്‍റെ കോച്ചിൽ മധ്യ പ്രദേശിലെ കുർവായ് കെതോറ സ്റ്റേഷനിൽവച്ചാണ് തീപിടുത്തമുണ്ടായത്.

വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്‍റെ ബാറ്ററി ബോക്‌സിന് തീപിടിച്ചതായി റിപ്പോര്‍ട്ട്. തിങ്കളാഴ്‌ച രാവിലെ ഭോപ്പാൽ-ഡൽഹി വന്ദേ ഭാരത് എക്‌സ്പ്രസിന്‍റെ കോച്ചിൽ മധ്യ പ്രദേശിലെ കുർവായ് കെതോറ സ്റ്റേഷനിൽവച്ചാണ് തീപിടുത്തമുണ്ടായത്.
തീ അണച്ചതായും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും റെയിൽവേ അധികൃതര്‍ അറിയിച്ചു. "റാണി കമലാപതി സ്റ്റേഷനിൽ നിന്ന് ന്യൂഡൽഹിയിലെ നിസാമുദ്ദീനിലേക്ക് വന്ദേ ഭാരത് ട്രെയിൻ പുറപ്പെടുമ്പോൾ ഒരു കോച്ചിന്‍റെ ബാറ്ററി ബോക്സിൽ തീപിടുത്തമുണ്ടായി. തീ അണച്ചു, യാത്രക്കാരെല്ലാം സുരക്ഷിതരാണ്. അഗ്നിശമനസേന കൃത്യസമയത്ത് സ്ഥലത്തെത്തി 07:58 ന് തീ അണച്ചു", റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. പിന്നീട് പൂർണ്ണ പരിശോധനയ്ക്ക് ശേഷം ട്രെയിൻ യാത്ര ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
What's Your Reaction?






