All-New Toyota Vellfire | കൂടുതൽ സ്റ്റൈലിഷായി ടയോട്ടയുടെ വെൽഫെയർ
എംപിവി വിഭാഗത്തിലെ ആഡംബര വാഹനമായ ടയോട്ടയുടെ വെൽഫെയർ മുഖംമിനുക്കി പുറത്തിറക്കി. പ്രിയപ്പെട്ടവരുമായും കുടുംബാംഗങ്ങളുമായും യാത്ര ചെയ്യുമ്പോൾ, ഡ്രൈവർ മുതൽ പിൻസീറ്റ് യാത്രക്കാർക്ക് വരെ സുഖകരമായി യാത്ര ചെയ്യാനാകുമെന്നതാണ് ടയോട്ട വെൽഫെയറിന്‍റെ പ്രത്യേകത
![All-New Toyota Vellfire | കൂടുതൽ സ്റ്റൈലിഷായി ടയോട്ടയുടെ വെൽഫെയർ](https://newsmalayali.com/uploads/images/202306/image_870x_6496633662472.jpg)
എംപിവി വിഭാഗത്തിലെ ആഡംബര വാഹനമായ ടയോട്ടയുടെ വെൽഫെയർ മുഖംമിനുക്കി പുറത്തിറക്കി. പ്രിയപ്പെട്ടവരുമായും കുടുംബാംഗങ്ങളുമായും യാത്ര ചെയ്യുമ്പോൾ, ഡ്രൈവർ മുതൽ പിൻസീറ്റ് യാത്രക്കാർക്ക് വരെ സുഖകരമായി യാത്ര ചെയ്യാനാകുമെന്നതാണ് ടയോട്ട വെൽഫെയറിന്‍റെ പ്രത്യേകത
പ്രത്യേക സസ്‌പെൻഷൻ ട്യൂണിംഗും ഡ്രൈവിംഗിന്റെ സന്തോഷം നൽകാൻ ഒരു എക്സ്ക്ലൂസീവ് പവർട്രെയിൻ യൂണിറ്റുമുണ്ട്.
ഏറെ ആഡംബരത്വം തുളുമ്പുന്ന പുതിയ വെൽഫെയറിന്‍റെ ഫ്രണ്ട് ക്യാബിൻ, ലതർ സീറ്റുകളും ഡാഷ് ബോർഡിലേക്കും സ്ക്രീനിലേക്കും ഒഴുകി നിൽക്കുന്ന ലതർ ഡിസൈനും ആകർഷകമാണ്.
രണ്ടാം നിര സീറ്റുകളുടെ ഇടയിൽ നല്ല സ്പേസ് ഉള്ളതാണ് മറ്റൊരു ആകർഷണം. ബക്കറ്റ് സീറ്റുകൾക്കാകെ ലെതർ ഫിനിഷാണുള്ളത്. മൂന്നു നിര സീറ്റുകൾക്കിടയിലും നല്ല ലെഗ് സ്പെയ്സുള്ളത് ദീർഘദൂര യാത്രകൾക്ക് ഏറെ സുഖവും കംഫർട്ടും നൽകും. വെൽഫെയർ ആദ്യ പതിപ്പിലുള്ള ഫുട്ട്ബോർഡ് കൂടുതൽ മനോഹരമാക്കി പരിഷ്ക്കരിച്ചിട്ടുണ്ട്. ഉൾവശത്ത് നൽകിയിരിക്കുന്ന ആംബിയന്‍റ് ലൈറ്റ് യാത്രകളെ കൂടുതൽ മനോഹരമാക്കും
What's Your Reaction?
![like](https://newsmalayali.com/assets/img/reactions/like.png)
![dislike](https://newsmalayali.com/assets/img/reactions/dislike.png)
![love](https://newsmalayali.com/assets/img/reactions/love.png)
![funny](https://newsmalayali.com/assets/img/reactions/funny.png)
![angry](https://newsmalayali.com/assets/img/reactions/angry.png)
![sad](https://newsmalayali.com/assets/img/reactions/sad.png)
![wow](https://newsmalayali.com/assets/img/reactions/wow.png)