അമിത ചാർജ് നൽകാൻ തയ്യാറാകാതെ ബൈക്ക് ടാക്സി വിളിച്ചു; ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവർ യാത്രക്കാരനു മേൽ വാഹനമിടിപ്പിച്ചു

May 26, 2023 - 21:26
 0
അമിത ചാർജ് നൽകാൻ തയ്യാറാകാതെ ബൈക്ക് ടാക്സി വിളിച്ചു; ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവർ യാത്രക്കാരനു മേൽ വാഹനമിടിപ്പിച്ചു
Representative image

അമിത ചാർജ് നൽകാത്തതിനും പകരം ബൈക്ക് ടാക്സി തിരഞ്ഞെടുത്തതിനും ബെ​ഗളൂരുവിൽ ഓട്ടോ ഡ്രൈവർ ടെക്കിയെ വാഹനമിടിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ 3:30 ന് എച്ച്എസ്ആർ ലേഔട്ട് സെക്ടർ വൺ ഏരിയയിലാണ് സംഭവം നടന്നത്. താൻ ചോദിച്ച ചാർജ് നൽകാനാകില്ലെന്നു പറഞ്ഞ് പകരം ബൈക്ക് ടാക്സി വിളിച്ച യാത്രക്കാരനു മേൽ ഓട്ടോ ഡ്രൈവർ വാഹനം ഇടിക്കുകയായിരുന്നു. സംഭവം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ടെക് ജീവനക്കാരൻ ഓട്ടോ ഡ്രൈവറോട് കുറച്ചു മിനിറ്റ് സംസാരിച്ചതിനു ശേഷം നടന്നുപോകുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നീട് ഓട്ടോ ഡ്രൈവർ ഇയാളുടെ പുറകേയെത്തി വാഹനം ഇടിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടെക്കി റോഡിൽ വീണെന്നും ഇതിനിടെ ഓട്ടോ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഓട്ടോ ഡ്രൈവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇരയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ബെം​ഗളൂരുവിലെ ഓട്ടോ ഡ്രൈവർമാരും ബൈക്ക് ടാക്സിക്കാരും തമ്മിലുള്ള തർക്കങ്ങളെക്കുറിച്ച് മുൻപും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ന​ഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരും ബൈക്ക് ടാക്‌സി ഡ്രൈവർമാരും യാത്രക്കാർക്കായി മത്സരിക്കുകയാണ്. റാപ്പിഡോ ബൈക്കുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവർമാർ സമരം ചെയ്തിരുന്നു. ബംഗളൂരുവിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവർ ബൈക്ക് ടാക്സി ഡ്രൈവറുടെ മൊബൈൽ ഫോൺ അടിച്ചു തകർത്തതിന്റെ വീഡിയോയും മുൻപ് പ്രചരിച്ചിരുന്നു.

 

Amazon Weekend Grocery Sales - Upto 40 % off

സ്വകാര്യ ബൈക്ക് ടാക്‌സി ഉടമകൾക്കെതിരെ പ്രതിഷേധിച്ച് ബെംഗളൂരുവിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ സമരവും നടത്തിയിരുന്നു. സംസ്ഥാനത്തെ നിയമമനുസരിച്ച് സ്വകാര്യ ബൈക്ക് ടാക്‌സികൾ ഓടിക്കുന്നത് നിയമവിരുദ്ധമാണെന്നും എന്നാൽ നഗരത്തിലെ റോഡുകളിൽ ഓടുന്ന ഇത്തരം ബൈക്ക് ടാക്സികൾക്ക് ശിക്ഷയൊന്നും ലഭിക്കുന്നില്ലെന്നും ആദർശ് ഓട്ടോ ആൻഡ് ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയൻ പ്രസിഡന്റ് എം മഞ്ജുനാഥ് പറഞ്ഞു. ബൈക്ക് ടാക്‌സികൾക്കെതിരെ 21 ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് അസോസിയേഷനുകൾ ഒന്നിച്ചിട്ടുണ്ടെന്നും മഞ്ജുനാഥ് പറഞ്ഞു.

 

കോവിഡ് സമയത്തും അതിനുശേഷവും ബം​ഗളൂരുവിൽ ബൈക്ക് ടാക്സികൾ ഏറെ ജനപ്രിയമായിരുന്നു. സംസ്ഥാനത്തെ ഇലക്ട്രിക് ബൈക്ക് ടാക്സി സ്കീമിന് കീഴിൽ, സ്വകാര്യ കമ്പനിയായ ബൗൺസിന് ബം​ഗളൂരുവിൽ നൂറ് ​​ഇ-ബൈക്ക് ടാക്‌സികൾ പ്രവർത്തിപ്പിക്കാൻ അനുവാദം നൽകിയിരുന്നു. അഞ്ചു കിലോമീറ്ററിന് 25 രൂപയും പത്തു കിലോമീറ്ററിന്ക്ക് 50 രൂപയുമാണ് ഇതിന്റെ നിരക്ക്.

Amazon Weekend Grocery Sales - Upto 40 % off

”ആളുകൾ തങ്ങളുടെ ബൈക്കുകളും സ്‌കൂട്ടറുകളും റാപിഡോ പോലുള്ള കമ്പനികളുമായി ബന്ധിപ്പിച്ച് ടാക്സികളായി ഉപയോഗിക്കുന്നുണ്ട്. ഇത് നിയമവിരുദ്ധമാണ്, കോവിഡിന് ശേഷം വരുമാനം കുറഞ്ഞ രണ്ട് ലക്ഷത്തോളം ഓട്ടോ ഡ്രൈവർമാരുടെ അവശേഷിക്കുന്ന ജീവിതമാർ​ഗം കൂടിയാണ് ഇവർ ഇല്ലാതാക്കുന്നത്”, മഞ്ജുനാഥ്   പറഞ്ഞു.

ഓട്ടോകൾക്ക് പെർമിറ്റ് ലഭിച്ചാൽ മാത്രമേ ഓടാനാകൂ എന്നും നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നുണ്ടെന്നും മഞ്ജുനാഥ് പറയുന്നു. പക്ഷേ, സ്വകാര്യ ടാക്സികൾ ഇത്തരം മാർഗനിർദേശങ്ങൾ അനുസരിച്ചല്ല പ്രവർത്തിക്കുന്നത്. ഇവർ യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കിയതിന് ഉദാഹരണമായി നിരവധി കേസുകൾ ചൂണ്ടിക്കാട്ടാനാകുമെന്നും അദ്ദേഹം ആരോപിച്ചു.

Amazon Weekend Grocery Sales - Upto 40 % off

What's Your Reaction?

like

dislike

love

funny

angry

sad

wow