ഒളിക്യാമറ ഓപ്പറേഷൻ വിവാദം; ചേതന്‍ ശര്‍മയ്ക്ക് പകരം ശിവ് സുന്ദർ ദാസെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി : ചേതൻ ശർമയ്ക്ക് പകരം പുതിയ ചീഫ് സെലക്ടറെ നിയമിക്കാനൊരുങ്ങി ബിസിസിഐ. ചേതൻ ശർമയ്ക്ക് പകരം മുൻ ഇന്ത്യൻ ഓപ്പണർ ശിവ് സുന്ദർ ദാസിനെ പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഒരു സ്വകാര്യ ചാനൽ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലൂടെ ഇന്ത്യൻ ടീമുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയതിനെ തുടർന്നാണ് ചേതൻ ശർമ ചീഫ് സെലക്ടർ സ്ഥാനം രാജിവച്ചത്. ഓസ്ട്രേലിയയിൽ നടന്ന ടി 20 ലോകകപ്പിലെ ഇന്ത്യയുടെ തോൽവിക്ക് ശേഷം ചേതൻ ശർമ ഉൾപ്പെടെയുള്ള ടീമിനെ ബിസിസിഐ പുറത്താക്കിയിരുന്നു. എന്നാൽ വീണ്ടും അപേക്ഷിച്ച ശേഷം അദ്ദേഹം ചെയർമാനായി ചുമതലയേൽക്കുകയായിരുന്നു.

What's Your Reaction?