'നാടിന്റെ നാവികസേന'; ലോറിയിൽ ബോട്ട് കയറ്റി മൽസ്യത്തൊഴിലാളികൾ

കേരളം വീണ്ടും പ്രളയസമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുകയാണ്. പല പ്രദേശങ്ങളും ദുരന്തമുഖമായി മാറിയിരിക്കുന്നു. ഇത്തവണയും അപകടത്തിൽപ്പെട്ടവര്‍ക്ക് രക്ഷയ്ക്കായെത്തുകയാണ് കേരളത്തിന്റെ സ്വന്തം സൈന്യമായ മൽസ്യത്തൊഴിലാളികൾ

Aug 10, 2019 - 18:10
 0
'നാടിന്റെ നാവികസേന'; ലോറിയിൽ ബോട്ട് കയറ്റി മൽസ്യത്തൊഴിലാളികൾ
കൊല്ലം വാടിയിൽ നിന്ന് രക്ഷാപ്രവർത്തനത്തിനായി ബോട്ട് പത്തനംതിട്ടയിലേക്ക് കൊണ്ടുപോകുന്നു

കേരളം വീണ്ടും പ്രളയസമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുകയാണ്. പല പ്രദേശങ്ങളും ദുരന്തമുഖമായി മാറിയിരിക്കുന്നു. ഇത്തവണയും അപകടത്തിൽപ്പെട്ടവര്‍ക്ക് രക്ഷയ്ക്കായെത്തുകയാണ് കേരളത്തിന്റെ സ്വന്തം സൈന്യമായ മൽസ്യത്തൊഴിലാളികൾ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോറിയിൽ ബോട്ട് കയറ്റി രക്ഷാപ്രവർത്തനത്തിനായി ഇറങ്ങുന്ന മത്സ്യത്തൊഴിലാളികളുടെ ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

പ്രളയമുഖത്തേക്ക് തങ്ങളുടെ ബോട്ടുമായി എത്തുന്ന മത്സ്യത്തൊഴിലാളികളുടെ വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി. കടല്‍ തീരത്തു നിന്നും മൽസ്യബന്ധന ബോട്ട് ലോറിയിൽ കയറ്റുന്ന വിഡിയോയും ശ്രദ്ധേയമായി. നോക്കി നിൽക്കാതെ അങ്ങ് ഷെയർ ചെയ്തേക്ക് ഇവർ ഇത് ചുമ്മാ വണ്ടിയിൽ കയറ്റുന്നതല്ല. പ്രളയ മേഖലയിലേക്ക് കൊണ്ട് പോകാനാ... നാടിന്റെ നാവികസേന. എന്ന തലക്കെട്ടോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തത്

What's Your Reaction?

like

dislike

love

funny

angry

sad

wow