ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധന; പാലക്കാട് നിന്ന് ഇതുവരെ പിടിച്ചെടുത്തത് 1.56 കോടി രൂപ

Nov 8, 2024 - 09:47
 0
ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധന; പാലക്കാട് നിന്ന് ഇതുവരെ പിടിച്ചെടുത്തത് 1.56 കോടി രൂപ

ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകളില്‍ പാലക്കാട് ജില്ലയില്‍ നിന്ന് പണമായി ഇതുവരെ പിടിച്ചെടുത്തത് 1.56 കോടി രൂപ. പണത്തിന് പുറമെ 23.9 ലക്ഷം രൂപ വിലവരുന്ന 12064.15 ലിറ്റര്‍ മദ്യം, 93.21 ലക്ഷം രൂപ വരുന്ന കഞ്ചാവ്, 189.96 കിലോഗ്രാം മയക്കുമരുന്ന് എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

വിവിധ സ്‌ക്വാഡുകള്‍, പൊലീസ്, എക്‌സൈസ്, ആദായനികുതി തുടങ്ങി വിവിധ വകുപ്പുകളുടെ നേതൃത്വത്തി നടത്തിയ പരിശോധനകളിലാണ് പണം കണ്ടെത്തിയത്. ഇതില്‍ 49.82 ലക്ഷം രൂപ സംസ്ഥാന പൊലീസും 1.07 കോടി രൂപ ആദായനികുതി വകുപ്പുമാണ് പിടിച്ചെടുത്തത്. ജില്ലയില്‍ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 2.76 കോടി രൂപയുടെ വസ്തുക്കളാണ്. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ഒക്ടോബര്‍ 15 മുതലുള്ള കണക്കാണിത്.

പൊലീസിന്റെ നേതൃത്വത്തില്‍ 2.26 കോടി രൂപയുടെ വജ്രവും വേലന്താവളത്തു വെച്ച് 11.5 ലക്ഷം രൂപയും സ്റ്റാറ്റിക് സര്‍വയലന്‍സ് ടീമിന്റെ നേതൃത്വത്തില്‍ രണ്ടുലക്ഷം രൂപയും പിടികൂടിയിരുന്നു. എന്നാല്‍ മതിയായ രേഖ ഹാജരാക്കിയതിനാല്‍ ഇവ തിരിച്ചുനല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow