ആതിഥേയരെ 3–0നു തകർത്ത് യുറഗ്വായുടെ പടയോട്ടം

ആതിഥേയരെ 3–0നു തകർത്ത് യുറഗ്വായുടെ പടയോട്ടം. തുടരെ മൂന്നാം മൽസരത്തിലും വിജയിച്ച യുറഗ്വായ് ഒൻപതു പോയിന്റോടെ ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി. ആറു പോയിന്റുളള റഷ്യ രണ്ടാം സ്ഥാനത്താണ്. സ്ട്രൈക്കർ ലൂയി സ്വാരസാണ് (10ാം മിനിറ്റ്) വിജയികളെ മുന്നിലെത്തിച്ചത്

Jun 26, 2018 - 13:36
 0
ആതിഥേയരെ 3–0നു തകർത്ത് യുറഗ്വായുടെ പടയോട്ടം
ആതിഥേയരെ 3–0നു തകർത്ത് യുറഗ്വായുടെ പടയോട്ടം. തുടരെ മൂന്നാം മൽസരത്തിലും വിജയിച്ച യുറഗ്വായ് ഒൻപതു പോയിന്റോടെ ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി. ആറു പോയിന്റുളള റഷ്യ രണ്ടാം സ്ഥാനത്താണ്. സ്ട്രൈക്കർ ലൂയി സ്വാരസാണ് (10ാം മിനിറ്റ്) വിജയികളെ മുന്നിലെത്തിച്ചത്. ഡെനിസ് ചെറിഷേവിന്റെ(23–ാം മിനിറ്റ്) സെൽഫ് ഗോളിലൂടെ ലീഡ് ഉയർന്നു. ഇൻജുറി ടൈമിൽ എഡിൻസൻ കവാനി(90+1) പട്ടിക പൂർത്തിയാക്കി. ആദ്യ പകുതിയിൽ രണ്ടു മഞ്ഞക്കാർഡുകളും തുടർന്ന് മാർച്ചിങ് ഓർഡറും കിട്ടി ഡിഫൻഡർ ഇഗോർ സ്മോൾനിക്കോവ് പുറത്തായതോടെയാണ് റഷ്യ നിരയിൽ പത്തു പേർ മാത്രമായി. പ്രി ക്വാർട്ടറിൽ യുറഗ്വായ് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരെയും റഷ്യ അതേ ഗ്രൂപ്പിലെ ജേതാക്കളെയും നേരിടും. Swiggy CPA യുറഗ്വായ് വിജയം ഉറപ്പെന്ന മട്ടിൽ ആത്മവിശ്വാസത്തോടെ തുടങ്ങിയപ്പോൾ, ഇരമ്പിയാർക്കുന്ന ആരാധകരുടെ പിന്തുണയിൽ റഷ്യ കൗണ്ടർ അറ്റാക്കുമായി തിരിച്ചടിച്ചു. എന്നാൽ, സ്വാരസ്–കവാനി ദ്വയത്തിന്റെ മുന്നേറ്റത്തിനിടെ തുടരെ വന്ന പ്രതിരോധപ്പിഴവുകൾ റഷ്യൻ ബോക്സിൽ അവസരങ്ങൾക്കു വഴി തുറന്നു. ഇതിനിടെ, ആതിഥേയർ വഴങ്ങിയ ഫ്രീകിക്കുകളിലൊന്ന് ഒന്നാന്തരം ഫിനിഷിലൂടെ സ്വാരസ് വലയിലെത്തിച്ചതോടെ റഷ്യൻ തന്ത്രം പാളി. മുന്നേറ്റത്തിലും ആക്രമണത്തിലും ശ്രദ്ധചെലുത്താനാകാതെ അവർ കുഴങ്ങുന്നതിനിടെ സെൽഫ് ഗോളും പിറന്നു. രണ്ടാം പകുതിയിൽ റഷ്യ വീറോടെ പൊരുതി നോക്കിയെങ്കിലും പ്രതിഭാസ്പർശമുള്ള ചെറിഷേവും അലക്സാണ്ടർ ഗൊലോവിനും പുറത്തിരുന്നതോടെ എതിരാളികളെ വിറപ്പിക്കുന്ന നീക്കങ്ങളൊന്നുമുണ്ടായില്ല. വിജയം ഉറപ്പിച്ച മട്ടിൽ, ഇടവേളയ്ക്കു ശേഷം യുറഗ്വായ് അധികം അധ്വാനിച്ചതുമില്ല. അവസാനഘട്ടത്തിൽ യുറഗ്വായ്ക്കു ലഭിച്ച അവസരങ്ങളിലേറെയും പാഴാകുന്നതിനിടെയാണ് കവാനി വിജയികളുടെ മൂന്നാം ഗോളും കുറിച്ചത്.

സ്വാരസിനെയും കവാനിയെയും മുന്നിൽ നിർത്തി 4–1–2–1–2 ശൈലിയിലായിരുന്നു യുറഗ്വായുടെ തുടക്കം. സ്ട്രൈക്കർക്കു തൊട്ടുപിന്നിൽ യുവതാരം റോഡ്രിഗോ ബെന്റാങ്കുറിനു സ്ഥാനം നൽകിയത് വിജയകരമായി. മധ്യനിരയെയും മുൻനിരയെയും കോർത്തിണിക്കുന്ന പ്ലേമേക്കർ റോളിൽ ബെൻാങ്കുർ തിളങ്ങി. മത്യാസ് വെസിനോ, ലൂക്കാസ് ടൊറെയ്റ, നഹിതൻ നാൻഡെസ് എന്നിവർ അണിനിരന്നു. Swiggy CPA റഷ്യൻ ബോക്സിന്റെ വക്കി‍ൽ യൂറി ഗസിൻസ്കി യുറഗ്വായ് മിഡ്ഫീൽഡർ റോഡ്രിഗോ ബെന്റാങ്കുറിനെ ഫൗൾ ചെയ്തതിന് അനുവദിച്ച ഫ്രീകിക്കിൽനിന്നാണ് യുറഗ്വായ് ലീഡ് നേടിയത്. സ്വാരസിന്റെ ഫ്രീകിക്ക് റഷ്യൻ ഗോളി അക്കിൻഫീവിനെയും മറികടന്നു ഗോൾവലയുടെ വലതുമൂലയിൽ(1–0)

ഭാഗ്യത്തിന്റെ അകമ്പടിയോടെ യുറഗ്വായ് ലീഡ് ഉയർത്തി. കോർണറിൽ നിന്ന് ഉയർന്ന പന്ത് ക്ലിയർ ചെയ്തപ്പോൾ ഡിയേഗോ ലക്സാൾട്ടിനു മുന്നിലേക്ക്. ഗോൾ വലയിലേക്കു തൊടുത്ത ഷോട്ട് ഡെനിസ് ചെറിഷേവിന്റെ കാലിൽത്തട്ടി വലയിലേക്ക്(2–0).

വലതമൂലയിൽ നിന്നെടുത്ത കോർണർകിക്കിലേക്ക് ഉയർന്നു ചാടിയ യുറഗ്വായ് ക്യാപ്റ്റൻ ഡിയേഗോ ഗോഡിന്റെ ഹെഡർ ഗോൾകീപ്പർ അക്കിൻഫീവ് തട്ടിയകറ്റിയപ്പോൾ കവാനിക്കു കാൽപ്പാകം.(3–0)

റഷ്യയ്ക്കെതിരെ യുറഗ്വായ് മുന്നേറ്റനിരയിലെ ചാലകശക്തിയിയായിരുന്നു ബെന്റാങ്കുർ. പിൻനിരയും മുൻനിരയും തമ്മിലുള്ള പാലം പോലെ പ്രവർത്തിച്ച യുവതാരത്തിന്റെ പ്രകടനം നിർണായകമായി. സ്വാരെസിന്റെ ഗോളിലേക്കു വഴി തുറന്ന ഫ്രീകിക്ക് നേടിയെടുത്തതും ഈ മിഡ്ഫീൽഡറാണ്. അർജന്റീനയിലെ ബോക്ക ജൂനിയേഴ്സിന്റെ താരമായിരുന്നു. 2017ൽ യുവന്റസിൽ ചേർന്നതിനു ശേഷം പ്രകടനം കാര്യമായി മെച്ചപ്പെട്ടു. കഴിഞ്ഞ വർഷം ദേശീയ ടീമിൽ എത്തിയ ഈ ഇരുപത്തൊന്നുകാരൻ പിന്നീട് ടീമിലെ പതിവുകാരനായി.

What's Your Reaction?

like

dislike

love

funny

angry

sad

wow