Lok Sabha Election 2024 Voting Updates: സംസ്ഥാനത്ത് ആദ്യ മൂന്ന് മണിക്കൂറിൽ 16 ശതമാനം പോളിംഗ്

Apr 26, 2024 - 10:24
Apr 26, 2024 - 10:25
 0
Lok Sabha Election 2024 Voting Updates: സംസ്ഥാനത്ത് ആദ്യ മൂന്ന് മണിക്കൂറിൽ 16 ശതമാനം പോളിംഗ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം ആവേശത്തോടെ വിധിയെഴുതുന്നു. 20 മണ്ഡലങ്ങളിലും രാവിലെ തന്നെ പോളിംഗ് ബൂത്തുകളിലേക്ക് വോട്ടര്‍മാരുടെ ഒഴുക്കാണ്. രാവിലെ 7 മണിമുതൽ മിക്ക ബൂത്തുകളിലും നീണ്ടവരി ദൃശ്യമാണ്. ആദ്യ മൂന്ന് മണിക്കൂറിൽ 16 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രം പണിമുടക്കിയെങ്കിലും പുതിയത് എത്തിച്ച് വോട്ടിങ് ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളില്‍ ഭൂരിഭാഗവും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താന്‍ എത്തിക്കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ തുടങ്ങിയവർ രാവിലെ തന്നെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.

രാവിലെ ആറിന് പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക്പോൾ നടത്തി. കൃത്യം ഏഴോടെ വോട്ടെടുപ്പ് തുടങ്ങി. 2,77,49,159 വോട്ടർമാരാണ് വിധിയെഴുതുന്നത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. വൈകിട്ട് ആറ് വരെ വോട്ടിങ് തുടരും. പ്രശ്നബാധിതബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 30,238 -വോട്ടിങ് യന്ത്രങ്ങൾ, 30,238 - ബാലറ്റ് യൂണിറ്റുകൾ, 30,238 - കൺട്രോൾ യൂണിറ്റ്, 32,698 - വി വി പാറ്റുകൾ എന്നിങ്ങനെയാണ് വോട്ടെടുപ്പിനായി ക്രമീകരിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് ആദ്യ മൂന്ന് മണിക്കൂറിൽ 16 ശതമാനം പോളിംഗ്

തിരുവനന്തപുരം 16.00%
ആറ്റിങ്ങൽ 17.49%
കൊല്ലം 15.97%
പത്തനംതിട്ട 16.43%
മാവേലിക്കര 16.42%
ആലപ്പുഴ 16.81%
കോട്ടയം 16.48%
ഇടുക്കി 15.83%
എറണാകുളം 16.25%
ചാലക്കുടി 16.72%
തൃശൂർ 16.15%
പാലക്കാട് 16.62%
ആലത്തൂർ 15.93%
പൊന്നാനി 13.84%
മലപ്പുറം 14.98%
കോഴിക്കോട് 15.45%
വയനാട് 16.50%
വടകര 14.72%
കണ്ണൂർ 16.29%
കാസർഗോഡ് 15.42%

What's Your Reaction?

like

dislike

love

funny

angry

sad

wow