സൗദി അറേബ്യയ്ക്കു തല ഉയർത്തിപ്പിടിച്ചു മടങ്ങാം

സൗദി അറേബ്യയ്ക്കു തല ഉയർത്തിപ്പിടിച്ചു മടങ്ങാം. സൂപ്പർ താരം മുഹമ്മദ് സലായുടെ ഗോളിൽ മുന്നിലെത്തിയ ഈജിപ്തിനെ രണ്ടു ഗോൾ തിരിച്ചടിച്ച് സൗദി അറേബ്യ കീഴടക്കി (2–1). ആദ്യ പകുതിയുടെ അധിക സമയത്തു ലഭിച്ച പെനൽറ്റിയിലൂടെ അൽ ഫരാജും മൽസരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ അൽ ദൗസരിയുമാണു

Jun 26, 2018 - 14:24
 0
സൗദി അറേബ്യയ്ക്കു തല ഉയർത്തിപ്പിടിച്ചു മടങ്ങാം

സൗദി അറേബ്യയ്ക്കു തല ഉയർത്തിപ്പിടിച്ചു മടങ്ങാം. സൂപ്പർ താരം മുഹമ്മദ് സലായുടെ ഗോളിൽ മുന്നിലെത്തിയ ഈജിപ്തിനെ രണ്ടു ഗോൾ തിരിച്ചടിച്ച് സൗദി അറേബ്യ കീഴടക്കി (2–1). ആദ്യ പകുതിയുടെ അധിക സമയത്തു ലഭിച്ച പെനൽറ്റിയിലൂടെ അൽ ഫരാജും മൽസരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ അൽ ദൗസരിയുമാണു സൗദിയുടെ ഗോളുകൾ നേടിയത്. 22–ാം മിനിറ്റിൽ ആയിരുന്നു സലായുടെ ഗോൾ. മൂന്നു കളികളിലും തോറ്റ ഈജിപ്തിന്റെ ഈ ലോകകപ്പ് നിരാശയുടേതായി. MCDonalds CPS IN ആദ്യ രണ്ടു കളിയിലും നിറം മങ്ങിയ സൗദിയുടെ സ്ട്രൈക്കർമാർ മികവിലേക്കുയർന്നതാണു കളി മാറ്റിയത്. ആദ്യ പകുതിയിൽ ഈജിപ്ത് പ്രതിരോധം പലവട്ടം പരീക്ഷിക്കപ്പെട്ടു. 15–ാം മിനിറ്റിൽ ആദ്യ ഗോളിന് അടുത്തുവരെ സൗദി എത്തി, പക്ഷേ, അൽ ദൗസരിയുടെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നു. മുഹമ്മദ് സലായുടെ ഗോളിൽ ഈജിപ്ത് മൂന്നിലെത്തിയത്തോടെ സൗദി അറേബ്യ ആക്രമണം ശക്തമാക്കി. ഇതിനിടെ രണ്ടു സുവർണ്ണാവസരങ്ങൾ ഈജിപ്ത് താരം ട്രെസഗേയും പാഴാക്കി. 39–ാം മിനിറ്റിൽ അൽ ഷരാനി ഈജിപ്ത് ബോക്സിലേയ്ക്ക് ഉയർത്തിവിട്ട പന്ത് ഈജിപ്ത് താരം അഹമ്മദ് ഫാത്തിയുടെ കൈയിൽ തട്ടിയതിനു പെനൽറ്റി ലഭിച്ചെങ്കിലും അൽ മുവാലദിന്റെ കിക്ക് ഈജിപ്ത് ഗോൾകീപ്പർ എൽ ഹാദരി രക്ഷപ്പെടുത്തി. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുൻപു ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് സൗദി മൽസരത്തിലേക്കു തിരിച്ചെത്തി. MCDonalds CPS IN ലോകകപ്പിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡ് ഈജിപ്ത് ഗോൾ കീപ്പർ എസാം എൽ ഹാദരിക്ക്. സൗദിക്കെതിരായ കളിയിൽ ഇറങ്ങുമ്പോൾ 45 ദിവസവും അഞ്ചു മാസവും മൂന്നു ദിവസവുമായിരുന്നു ഹാദരിയുടെ പ്രായം. 2014 ലോകകപ്പിലെ കൊളംബിയൻ ഗോൾകീപ്പർ ഫാരിദ് മോൺദ്രാഗന്റെ 43 വയസ്സിന്റെ റെക്കോർഡാണു പഴങ്കഥയായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow