ആരോഗ്യവും അഴകും തരുന്ന ബദാം; ഹൃദയാരോഗ്യത്തിനും ഉത്തമം

സൗന്ദര്യത്തിനും ആരോഗ്യത്തിനും വീട്ടിൽ കരുതൂ ബദാം എന്നു ധൈര്യപൂർവം ഇനി കൂട്ടുകാരോടു നിങ്ങൾക്കും പറയാം. വൈറ്റമിൻ ഇ, ഡി എന്നിവ ധാരാളമടങ്ങിയ ബദാം ഇന്നു. Almonds. Massive Amount of Nutrients. ബദാം. Recipe. Healthy Food. Healthy Recipes. Kerala Dishes. മലയാളം പാചകം. Malayalam Pachakam Recipes

Oct 29, 2021 - 08:52
 0
ആരോഗ്യവും അഴകും തരുന്ന ബദാം; ഹൃദയാരോഗ്യത്തിനും ഉത്തമം

സൗന്ദര്യത്തിനും ആരോഗ്യത്തിനും വീട്ടിൽ കരുതൂ ബദാം എന്നു ധൈര്യപൂർവം ഇനി കൂട്ടുകാരോടു നിങ്ങൾക്കും പറയാം. വൈറ്റമിൻ ഇ, ഡി എന്നിവ ധാരാളമടങ്ങിയ ബദാം ഇന്നു പ്രകൃതിദത്തമായി ലഭിക്കുന്ന ഏറ്റവും മികച്ച മോയിസ്‌ചറൈസർ ആണ്. ബദാമിൽ അടങ്ങിയിരിക്കുന്ന ‘ഫാറ്റ്’ ,കൊളസ്‌ട്രോൾ ഏറ്റവും മികച്ച രീതിയിൽ കുറയ്‌ക്കുകയും നിങ്ങളെ സ്ലിം ആക്കുവാൻ ഉപകരിക്കുകയും ചെയ്യും.

പരുപരുത്ത അകംതൊലിക്കുള്ളിൽ പോഷണങ്ങളുടെ സമൃദ്ധിയുണ്ട് ബദാമിന്. ഫലവർഗഗങ്ങളിൽത്തന്നെ ഉന്നതസ്‌ഥാനീയനാണിത്. ആരോഗ്യവും അഴകും തരുന്ന ബദാം പല സുന്ദരീസുന്ദരൻമാരുടെയും നിത്യഭക്ഷണത്തിലുമുണ്ട്. ദിവസവും മൂന്നുനാലു ബദാം കുതിർത്ത് കഴിക്കുന്നത് ഏറെ ഉത്തമമെന്ന് ബദാം ആരാധകരുടെ അനുഭവം. ഉണക്കപ്പഴമായ ബദാം ഒന്നാന്തരം മോയ്‌സച്ചറൈസറാണ്. വിറ്റമിൻ ഇയുടെ കലവറയും. ബദാം എണ്ണ മിക്ക സൗന്ദര്യവർധകങ്ങളുടെയും സോപ്പുകളുടെയും ഒഴിവാക്കാനാവാത്ത ഘടകമാണ്.

ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണെന്നതാണ് ബദാമിന്റെ ഏറ്റവും വലിയ മെച്ചം. ബദാമിലുള്ള ഒൻപത് ഫിനോലിക് സംയുക്‌തങ്ങളിൽ എട്ടും ആന്റി ഓക്‌സിഡന്റാണ്. ഇവയെല്ലാം ശരീരത്തിൽ വേഗം ആഗിരണം ചെയ്യപ്പെടുന്നതും കൊളസ്‌ട്രോൾ അളവ് കുറയ്‌ക്കുന്നതുമാണ്. വിറ്റമിൻ ഇയ്‌ക്കൊപ്പം ബി കോംപ്ലക്‌സും ധാതുക്കളും അടങ്ങിയിട്ടുണ്ട്. വിറ്റമിൻ ഇ ശരീരത്തിലെ ദോഷകരമായ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുകയും സംഘർഷം ഇല്ലാതാക്കുകയും ചെയ്യും. ഹൃദയാരോഗ്യത്തിനും ഉത്തമമാണ് ബദാം.

  • കുതിർത്ത ബദാം അരച്ചു പാലിൽ ചേർത്തു കുട്ടികൾക്കു കൊടുക്കുന്നതും നല്ലതാണ്.
  • ദഹനത്തിന് ഏറ്റവും ഉത്തമമാണു ബദാം. വയർ ശുദ്ധീകരിക്കുവാനും ദഹന പ്രശ്‌നങ്ങൾ കുറയ്‌ക്കുവാനും ഇടയ്‌ക്ക് 2 സ്‌പൂൺ ബദാം എണ്ണ കുടിക്കുന്നത് ഫലം ചെയ്യും.
  • വെറും വയറ്റിൽ കുതിർത്ത ബദാം (5 എണ്ണം) നിത്യവും കഴിക്കുന്നത് ചർമ സൗന്ദര്യം നിലനിർത്തും.

What's Your Reaction?

like

dislike

love

funny

angry

sad

wow