ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന; ക്വർട്ടറില്‍ എതിരാളികൾ നെതര്‍ലന്‍ഡ്‌

Dec 4, 2022 - 15:34
Dec 4, 2022 - 15:36
 0
ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന; ക്വർട്ടറില്‍ എതിരാളികൾ നെതര്‍ലന്‍ഡ്‌

ഖത്തറില്‍ അഹമദ് ബിൻ അലി സ്റ്റേഡിയത്തിൽ മെസിയ്ക്കും സംഘത്തിനും വിജയത്തില്‍ കുറ‍ഞ്ഞതൊന്നും പ്രതീക്ഷിക്കാനില്ലായിരുന്നു. ഓസ്ട്രേലിയയുടെ വന്‍‌മതില്‍ പൊളിച്ചുകൊണ്ട് ലയണല്‍ മെസി ആദ്യ ഗോളിന്(’35) തുടക്കമിട്ടു. രണ്ടാം പകുതിയിൽ യുവതാരം ജൂലിയൻ അൽവാരസിലൂടെ 57-ാം മിനിറ്റിൽ രണ്ടാം ഗോളടിച്ച് അർജന്റീന ലീഡുയർത്തി. അവസാന നിമിഷങ്ങളിൽ ഇരുടീമുകളും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നടത്തി.

77-ാം മിനിറ്റിൽ പകരക്കാരനായെന്ന് ക്രെയ്ഗ് അലക്സാണ്ടര്‍ ഗുഡ്വിനിലൂടെ ഓസ്ട്രേലിയ ആശ്വാസ ഗോൾ കണ്ടെത്തി.അവസാന മിനിറ്റിൽ ഗാരങ് കുവോളിലൂടെ ഓസീസ് സമനില ഗോളിന്റെ വക്കിലെത്തിയെങ്കിലും, ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ കിടിലൻ സേവ് അർജന്റീനയ്ക്ക് രക്ഷയായി. ഡിസംബർ ഒൻപതിന് ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ അർജന്റീന നെതർലൻഡ്സിനെ നേരിടും.

 

4-3-3 ശൈലിയില്‍ സ്‌കലോണി അര്‍ജന്‍റീനയെ കളത്തിലിറക്കിയത്. അതേസമയം ഗ്രഹാം അര്‍നോള്‍ഡ് 4-4-2 ശൈലിയിലാണ് ഓസ്ട്രേലിയ അർജന്റീനയ്ക്കെതിരെ പോരാടിയത്. ഇന്‍ജുറി ടൈമില്‍ മൂന്നിലധികം സുവര്‍ണാവസരങ്ങളാണ് അര്‍ജന്റീന പാഴാക്കിയത്.

പ്രൊഫണല്‍‌ കരിയറിൽ 1000 മത്സരങ്ങൾ തികയ്ക്കുന്ന മെസി അർജൻറീനയ്ക്കായി ലോകകപ്പില്‍ ഒൻപത് ഗോളുകൾ നേടി ഡീഗോ മറഡോണയെ പിന്നിലാക്കി. ഇനി മെസിക്ക് മുന്നിലുള്ളത് ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട് മാത്രമാണ്. അര്‍ജന്‍റീനയ്ക്കായി 169 മത്സരങ്ങള്‍ കളിച്ച മെസി ക്ലബ് തലത്തില്‍ ബാഴ്‌സലോണയില്‍ 778 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിരുന്നു. നിലവില്‍ ഫ്രഞ്ച് ക്ലബ് പിഎസ്‌ജിക്കൊപ്പം മെസിക്ക് 53 മത്സരങ്ങളായി.

What's Your Reaction?

like

dislike

love

funny

angry

sad

wow