പ്രതീഷിച്ച വില കുത്തനെ താഴ്ത്തി; എല്ലാവരെയും ഞെട്ടിച്ച് നോട്ട് 13 പ്രോ 5ജി സീരീസുമായി റെഡ്മി; കുറഞ്ഞ വിലയില്‍ ഇനി ഇതിനെ വെല്ലാന്‍ മറ്റൊരുഫോണില്ല

Jan 4, 2024 - 16:34
 0
പ്രതീഷിച്ച വില കുത്തനെ താഴ്ത്തി; എല്ലാവരെയും ഞെട്ടിച്ച് നോട്ട് 13 പ്രോ 5ജി സീരീസുമായി റെഡ്മി; കുറഞ്ഞ വിലയില്‍ ഇനി ഇതിനെ വെല്ലാന്‍ മറ്റൊരുഫോണില്ല

രാജ്യത്ത് പുതിയൊരു ഫോണ്‍ വിപ്ലവം സൃഷ്ടിച്ച് റെഡ്മി പുതിയ പതിപ്പ് അവതരിപ്പിച്ചു. അടുത്ത തലമുറ സ്മാര്‍ട്ട്ഫോണുകളുടെ വിപണി പൂര്‍ണമായും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് റെഡ്മി നോട്ട് 13 സീരീസ് ഇന്നു അവതരിപ്പിച്ചിരിക്കുന്നത്.

റെഡ്മി നോട്ട് 12 സീരീസ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രാജ്യത്ത് ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് 12 പ്രോ + എന്നിവയുടെ പിന്‍ഗാമിയായിട്ടാണ് റെഡ്മി നോട്ട് 13 സീരീസ് അവതരിപ്പിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 13 സീരീസ് ഇതിനകം ചൈനയില്‍ ലോഞ്ച് ചെയ്ത് കഴിഞ്ഞു. ഇന്ന് റെഡ്മി നോട്ട് 13 ഫൈവ് ജി സീരിസിന്റെ നാല് വേരിയന്റുകളാണ് പുറത്തുവിട്ടിരിക്കുന്നത്.

റെഡ്മി നോട്ട് 13 5ജി, റെഡ്മി നോട്ട് 13 പ്രോ 4 ജി എന്നിവയ്ക്ക് താങ്ങാനാവുന്ന വിലയും കിടിലന്‍ ഫീച്ചേഴ്സും അടങ്ങിയതാണ്. വാര്‍ട്ടര്‍ ഫ്രൂഫ് അടക്കമുള്ള സംവിധാനങ്ങള്‍ പുതിയ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റെഡ്മി നോട്ട് 13-4 ജിയില്‍ ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 5000 എംഎഎച്ച് ബാറ്ററിയാണുള്ളത്. 33 വാട്ട് ചാര്‍ജിങ്ങ് സപ്പോര്‍ട്ടാണ് ഇതിനുള്ളത്. 108 എംപി പ്രൈമറി ക്യാമറ ഫൈവ് ജി വേരിയന്റിലുണ്ട്. . സ്നാപ്ഡ്രാഗണ്‍ 685 ചിപ് സെറ്റാണ് ഇതിന്റെ കരുത്ത്. റെഡ്മി നോട്ട് 13 പ്രോ 4 ജിക്ക് ഹീലിയോ ജി 99-അള്‍ട്രാ ചിപ്പാണുള്ളത്. 5000 Fw-FF¨v ബാറ്ററിയും 67 വാട്ട് ചാര്‍ജിങ്ങ് സപ്പോര്‍ട്ടിങ്ങും ഉണ്ടാവും. ഇതോടൊപ്പം 200 എംപി പ്രൈമറി ക്യാമറയും ഇതിനുണ്ട്. റെഡ്മി നോട്ട് 13 പ്രോ പ്ലസില്‍ 1.5 കെ റെസല്യൂഷനും 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് പാനലും കര്‍വ്ഡ് എഡ്ജ് അമോലെഡ് പാനല്‍ ലഭിക്കും. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുള്ള 200 എംപി പ്രൈമറി ക്യാമറ ഇതിലുണ്ട്. 5000 Fw-FF¨v ബാറ്ററിയും 120 വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങ് സപ്പോര്‍ട്ടും 7200 അള്‍ട്രാ ചിപ്പ് സെറ്റും ഇതിലുണ്ട്. മികച്ച ഫോണായിരിക്കും ഇതെന്ന് വ്യക്തമാണ്.

മീഡിയടെക് ഡൈമന്‍സിറ്റി 9200+ ചിപ്‌സെറ്റിന്റെ കരുത്തിലായിരിക്കും റെഡ്മി നോട്ട് 13 സീരീസ് സ്മാര്‍ട്ട്ഫോണുകളിലെ ഏറ്റവും വില കൂടിയ മോഡല്‍ പ്രവര്‍ത്തിക്കുക. വിവരങ്ങള്‍ അനുസരിച്ച് റെഡ്മി നോട്ട് 12 സീരീസിലെ ഒരു ഫോണിലുള്ള ക്വാഡ് ക്യാമറ യൂണിറ്റില്‍ 200 മെഗാപിക്സല്‍ സാംസങ് എച്ച്പി3 പ്രൈമറി റിയര്‍ സെന്‍സര്‍ ഉണ്ടായിരിക്കും.

നിലവില്‍ റെഡ്മിയ്ക്ക് ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പുതിയ ഫോണ്‍ പുറത്തിറക്കുന്നതോടെ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ഉപയോക്താക്കളെ സമ്പാദിക്കാം എന്ന പ്രതീക്ഷയിലാണ് റെഡ്മിയ്ക്ക് പുതിയ ഫോണുകള്‍ രംഗത്തിറക്കിയിരിക്കുന്നത്. ഇന്നു അവതരിപ്പിച്ചിരിക്കുന്ന ഫോണുകള്‍ക്ക് 16999 രൂപ മുതല്‍ 32,999 രൂപയുള്ള റേഞ്ചിന് ഇടയിലാണ് വില.

What's Your Reaction?

like

dislike

love

funny

angry

sad

wow