മുരിങ്ങപ്പൂവും ഇലയുംകൊണ്ട് തയാറാക്കാം സ്വാദിഷ്ടമായ തോരൻ

മുരിങ്ങയുടെ ഔഷധഗുണവും പോഷക ഗുണവും ഏറെ പ്രശസ്തമാണെങ്കിലും മുരിങ്ങയെ ശരിയായ രീതിയിൽ ഭക്ഷണത്തിലുൾപ്പെടുത്താൻ പലർക്കും കഴിയാറുണ്ടോ എന്ന് സംശയമാണ്. മുരിങ്ങത്തണ്ടും മുരിങ്ങയിലയും പോലെ തന്നെ പോഷകഗുണമുള്ളതാണ് മുരിങ്ങപ്പൂവും. മുരിങ്ങപ്പൂകൊണ്ട് സ്വാദിഷ്ടമായ തോരൻ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

1.മരുരിങ്ങപ്പൂവ് – 1 കപ്പ്

2. മുരിങ്ങയില – 1 കപ്പ്

3. പരിപ്പ് പാതി വേവിച്ചത് – 1 കപ്പ്

4. തേങ്ങ ചിരവിയത് – 1 കപ്പ്

5. ഉള്ളി ചതച്ചത് – 10 എണ്ണം

6. പച്ചമുളക് ചതച്ചത് – 4 എണ്ണം

7. ചെറുജീരകം – 1 സ്പൂൺ

8 കടുക് – 1 സ്പൂൺ

9.മഞ്ഞൾപ്പൊടി – കാൽ സ്പൂൺ

10. കപ്പമുളക് – 5 എണ്ണം കീറിയത്

11. വേപ്പില – 3 തണ്ട്

12. എണ്ണ, ഉപ്പ്– ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

പാനിൽ എണ്ണ ഒഴിച്ച് കടുക്, ജീരകം ഇട്ട് പൊട്ടിയാൽ കപ്പമുളക്, പച്ചമുളക്, ഉള്ളി, വേപ്പില, മഞ്ഞൾപ്പൊടിയിട്ട് മൂപ്പിച്ച കൂട്ടിൽ മുരിങ്ങപ്പൂവിട്ട് ഒന്നു വാടിയാൽ ഇതിലേക്ക് മുരിങ്ങയില, തേങ്ങാപ്പീര, പരിപ്പ് ആവശ്യത്തിന് ഉപ്പ് ചേർത്ത് രണ്ടുമിനിറ്റ് മൂടി വേവിക്കുക.

Content Summary : Drumstick Flower recipe