മൂക്കന്നൂർ പ്രദേശവാസികൾക്ക് ശാപമായി പാറമടകൾ: മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി പ്രവർത്തനം; അമിത സ്പോടനങ്ങളിൽ തകർച്ചയുടെ വക്കിൽ പ്രദേശവാസികളുടെ വീടുകൾ

മൂക്കന്നൂർ ഗ്രാമപഞ്ചായത്തിൽ പാറമടകൾ യാതൊരു മാനദണ്ഡങ്ങളില്ലാതെ പ്രവർത്തിക്കുന്നതുമൂലം പാറമടകൾക്കു സമീപമുള്ള വീടുകൾക്ക് തീരാദുരിതം. പാറമടകളിൽ പാറപൊട്ടി കുന്നതിനായി അമിതമായി സ്ഫോടനങ്ങൾ നടത്തുന്നതു മൂലം വീടുകളിൽ വിള്ളലുകൾ സംഭവിക്കുന്നത്പതിവായിട്ടുണ്ട്.

May 21, 2018 - 18:48
 0
മൂക്കന്നൂർ പ്രദേശവാസികൾക്ക് ശാപമായി പാറമടകൾ: മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി പ്രവർത്തനം; അമിത സ്പോടനങ്ങളിൽ തകർച്ചയുടെ വക്കിൽ പ്രദേശവാസികളുടെ വീടുകൾ
അങ്കമാലി : മൂക്കന്നൂർ ഗ്രാമപഞ്ചായത്തിൽ  പാറമടകൾ യാതൊരു മാനദണ്ഡങ്ങളില്ലാതെ പ്രവർത്തിക്കുന്നതുമൂലം പാറമടകൾക്കു സമീപമുള്ള വീടുകൾക്ക് തീരാദുരിതം.  പാറമടകളിൽ പാറപൊട്ടി കുന്നതിനായി അമിതമായി സ്ഫോടനങ്ങൾ നടത്തുന്നതു മൂലം വീടുകളിൽ വിള്ളലുകൾ സംഭവിക്കുന്നത്പതിവായിട്ടുണ്ട്.  മൂക്കന്നൂർ ഞാലുക്കര സ്വദേശി പി പി പോളിയുടെ നേതൃത്വത്തിൽ നടക്കുന്ന പാറമടയുടെ പ്രവർത്തനങ്ങളാണ് പ്രധാനമായും സമീപ പ്രദേശങ്ങളിലെ വീടുകളിലെ ജീവിതം ദുരിതപൂർണ്ണമാക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്. വാട്ടർടാങ്കിനു സമീപം പ്രവർത്തിക്കുന്ന ഈ പാറമട രണ്ടരവർഷ മുൻപ് പ്രവർത്തനം നിർത്തിയിരുന്നതാണ്. പിന്നീട് കഴിഞ്ഞ ജനുവരി മുതലാണ്  പ്രവർത്തനങ്ങൾ ആരംഭിച്ചത്. നിബന്ധങ്ങൾക്ക് വിധേയമായി പ്രവർത്തിക്കണമെന്ന താക്കീതിന് പുറത്താണ്  ലൈസൻസ് നൽകിയതെങ്കിലും യാതൊരു മാനദണ്ഡങ്ങളുമില്ലാതെയാണ് പാറമട പ്രവർത്തിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.  വീടുകളിൽ വിള്ളലുകൾ വീണ് വീടുകൾ നശിക്കുന്നതോടൊപ്പം പഞ്ചായത്ത് തോട് തകർന്ന് ഒഴുകുന്ന ചെള്ളി വെള്ളം കിണറുകളിലേയ്ക്ക് ഒഴുകി വെള്ളം കുടിക്കുന്നതിനോ തുണികൾ കഴുകുന്നതിനോ പറ്റാത്ത അവസ്ഥയിലാണ്. ഇത് ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാക്കുന്നുണ്ട്. പാറമടകളിൽ നടക്കുന്ന സ്ഫോടനങ്ങളുടെ ശക്തി മൂലം സ്ത്രീകളും കുട്ടികളും അടങ്ങുന്നവർക്ക് പകൽ മാത്രമല്ല രാത്രികാലങ്ങളിൽ പോലും വീടിനകത്ത് താമസിക്കുവാൻ പറ്റാത്ത അവസ്ഥയും നിലവിലുണ്ട് രാത്രികാലങ്ങളിൽ വീടിനകത്ത് നിന്ന് പുറത്തേയ്ക്കും കടക്കുവാൻ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ.
 
 
 
 
  അമ്പത് മീറ്റർ അകലം മാത്രമുള്ള വനത്തിനുള്ളിൽ നിന്ന് കാട്ടാനകൾ രാത്രി കാലങ്ങളിൽ ശബ്ദം കേട്ട്  പുറത്തേയ്ക്ക് ഇറങ്ങുന്നതു മൂലമാണ് വീടു നുള്ളിൽ നിന്ന് പുറത്തിറക്കുവാൻ പറ്റാത്തത്. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പകൽ സമയങ്ങളിൽ പാറപൊട്ടിക്കുന്നതുമൂലം ഈ പ്രദേശങ്ങളിലെ  വീടുകൾ എപ്പോൾ വേണമെങ്കിലും തകരുന്ന അവസ്ഥയിലാണ് മാത്രവുമല്ല വാർഷകാലം വരുന്നതോടെ ഇവരുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാകും.  ലൈസൻസുകൾ ഉണ്ടന്ന പേരിൽ യാതൊരു മാനദ്ധ ണ്ടവും ഇല്ലാതെയാണ് പാറമടകൾ പ്രവർത്തിക്കുന്നത്. ഓരോ പാറമടകളിലും ദിനംപ്രതി പത്തോളം ജാക്കാമറുകൾ ഉപയോഗിച്ചാണ് പാറ പൊട്ടിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.  പാറപൊട്ടിക്കുന്നതിനായി നിയമാനുസൃതം ഉപയോഗിക്കുന്നതിനായി പറഞ്ഞിട്ടുള്ള സ്ഫോടകവസ്തുക്കളിൽ നാലിരട്ടിയിലധികം ഇവിടെ ഉപയോഗിക്കുന്നുണ്ട്. സ്ഫോടകവസ്തുക്കൾ വൻതോതിൽ ഉപയോഗിക്കുന്നതുമൂലം പകൽ സമയങ്ങളിൽ വൻ ശബ്ദങ്ങളോടെയാണ്പാറപൊട്ടുന്നത്.  ഇത് രോഗികളും ഗർഭണികളുമായവർക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.  അമിതഭാരവും വഹിച്ചുകൊണ്ടുള്ള ഭാരവാഹനങ്ങളുടെ അമിത ഓട്ടം മൂലം തകർന്ന നെല്ലിച്ചോട് വെള്ളപ്പാറ റോഡിലൂടെ ഭാരവാഹനങ്ങൾ ഓടുന്നത് നിരോധിച്ചിട്ടുണ്ടങ്കിലും നിയമങ്ങൾക്കും ഉത്തരവുകൾക്കും യാതൊരും വിലയും കൽപ്പിക്കാതെ ഈ റോഡിലൂടെ അമിതഭാരവും കയറ്റി കൊണ്ടുള്ള മത്സര ഓട്ടം കൂടിയിരിക്കുകയാണ്. ദിനംപ്രതി 500 ലധികം വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. ഇത് മുലം കാൽനടയാത്രക്കാർ വളരെയധികം ബുദ്ധിമുട്ടിയാണ് യാത്ര ചെയുന്നത്. സ്ഫോടനങ്ങൾ മൂലവും വാഹനങ്ങളുടെ മത്സര ഓട്ടോങ്ങളും മൂലം ഈ പ്രദേശത്ത് ജീവിക്കുവാൻ പറ്റാതെ വന്ന നാട്ടുകാർ പരാതിയുമായി പല തവണ  മുന്നോട്ട് വന്നപ്പോൾ പാറമടക്കാർ ഭീഷണിപ്പെടുത്തി ഒതുക്കുകയാണ് ചെയ്തത്. അങ്ങനെ ഒതുങ്ങാത്തവരെ സമുഹത്തിൽ ഒറ്റപ്പെടുത്തുവാനും ഈ കൂട്ടർ ശ്രമിക്കുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow