കിള്ളിയാറിന്റെ പഴയ പ്രതാപം തിരിച്ചു പിടിക്കാൻ ഒത്തൊരുമയോടെ നാട്ടുകാർ: മേയറുടെ അധ്യക്ഷതയില്‍ എല്ലാ പാര്‍ട്ടികളുടേയും സംയുക്തയോഗം വ്യാഴാഴ്ച

നാശമായിക്കൊണ്ടിരിക്കുന്ന കിള്ളിയാറിന്റെ പഴയ പ്രതാപം തിരിച്ചു പിടിക്കാൻ ലക്ഷ്യമിട്ടു നടത്തുന്ന കിള്ളിയാർ സംരക്ഷണ പദ്ധതിയുടെ ഭാഗമായി എല്ലാ പാര്‍ട്ടികളുടേയും സംയുക്തയോഗം ചേരുന്നു.കൂട്ടായ പ്രവർത്തനം ഉറപ്പു വരുത്താനായി നഗരപ്രദേശത്തെ കിള്ളിയാര്‍ ശുചീകരണത്തിനായി എല്ലാ പാര്‍ട്ടികളുടേയും

May 21, 2018 - 18:45
 0
കിള്ളിയാറിന്റെ പഴയ പ്രതാപം തിരിച്ചു പിടിക്കാൻ ഒത്തൊരുമയോടെ നാട്ടുകാർ: മേയറുടെ അധ്യക്ഷതയില്‍ എല്ലാ പാര്‍ട്ടികളുടേയും സംയുക്തയോഗം വ്യാഴാഴ്ച
തിരുവനന്തപുരം: നാശമായിക്കൊണ്ടിരിക്കുന്ന കിള്ളിയാറിന്റെ പഴയ പ്രതാപം തിരിച്ചു പിടിക്കാൻ ലക്ഷ്യമിട്ടു നടത്തുന്ന കിള്ളിയാർ സംരക്ഷണ പദ്ധതിയുടെ ഭാഗമായി എല്ലാ പാര്‍ട്ടികളുടേയും സംയുക്തയോഗം ചേരുന്നു.കൂട്ടായ പ്രവർത്തനം ഉറപ്പു വരുത്താനായി  നഗരപ്രദേശത്തെ കിള്ളിയാര്‍ ശുചീകരണത്തിനായി എല്ലാ പാര്‍ട്ടികളുടേയും സംയുക്തയോഗം വ്യാഴാഴ്ച നടക്കും. മേയറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ശുചീകരണവുമായി ബന്ധപ്പെട്ട കരട് ആക്ഷന്‍ പ്ലാന്‍ ചര്‍ച്ച ചെയ്യും. കിള്ളിയാര്‍ നഗരമിഷന്‍ രൂപവത്കരിക്കാന്‍ ജൂണ്‍ ആദ്യവാരം സംയുക്തയോഗം ചേരും. സംഘാടകസമിതിയും സാങ്കേതിക സമിതിയും തിരഞ്ഞെടുക്കുന്നതിന്റെ അന്തിമതീരുമാനവും യോഗത്തില്‍ ചര്‍ച്ച ചെയ്യും. 
 
 
 
 
വരട്ടാറിലും കിള്ളിയാറിന്റെ കരിച്ചന്തമൂല മുതല്‍ വഴയില മുതല്‍ സംഘടിപ്പിച്ച പോലെ പുഴയറിവ് യാത്ര നഗരപ്രദേശത്തും നടത്തും. മന്ത്രിമാരും ജനപ്രതിനിധികളും പ്രദേശവാസികളും ഉള്‍പ്പെടെ വന്‍കൂട്ടായ്മയെ പങ്കെടുപ്പിക്കാനാണ് പദ്ധതി. ആറിന്റെ പല ഭാഗങ്ങളില്‍ നിന്നും വെള്ളം ശേഖരിച്ച് സര്‍വേ നടത്തുന്നതിന്റെ അന്തിമഘട്ടത്തിലാണ് കോര്‍പ്പറേഷന്റെ കീഴിലുള്ള ഗ്രീന്‍ ആര്‍മി. ഇതിനുപുറമേ നഗരസഭാതലത്തിലും വാര്‍ഡുതലത്തിലും പ്രാദേശികതലത്തിലും മൂന്ന് തട്ടുകളിലായി കമ്മിറ്റികള്‍ രൂപവത്കരിക്കും. കോര്‍പ്പറേഷന്‍ ആദ്യഘട്ടത്തില്‍ ശേഖരിച്ച വിവരങ്ങള്‍ ഈ പ്രാദേശികസമിതികള്‍ക്ക് കൈമാറും. 

What's Your Reaction?

like

dislike

love

funny

angry

sad

wow