ബാങ്ക് വായ്പ തട്ടിപ്പ്, കള്ളപ്പണ ഇടപാടുകള്‍; ഹീര കണ്‍സ്ട്രക്ഷനെതിരെ നടപടിയുമായി ഇഡി; കോടികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Jan 17, 2024 - 10:49
 0
ബാങ്ക് വായ്പ തട്ടിപ്പ്, കള്ളപ്പണ ഇടപാടുകള്‍; ഹീര കണ്‍സ്ട്രക്ഷനെതിരെ നടപടിയുമായി ഇഡി; കോടികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

കേരളത്തിലെ പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് ഗ്രൂപ്പ് പ്രമോട്ടറുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബാങ്ക് വായ്പ തട്ടിപ്പ്, കള്ളപ്പണ കേസുകളിലാണ് നടപടി.

ഹീര കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഹീര എജുക്കേഷനല്‍-ചാരിറ്റബിള്‍ ട്രസ്റ്റ്, ഹീര സമ്മര്‍ ഹോളിഡെ ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെയും നിര്‍മാണ കമ്പനി  മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ റഷീദിന്റെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. 62 സ്വത്തുക്കള്‍ക്ക് എല്ലാകൂടി 30.28 കോടി രൂപ വരുമെന്ന് ഇഡി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തിരുവനന്തപുരം കവടിയാറിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയെ കബളിപ്പിച്ച് പണയപ്പെടുത്തിയ വസ്തുക്കള്‍ റഷീദും മറ്റു പ്രതികളും വിറ്റുവെന്നും വായ്പ കുടിശ്ശിക വരുത്തിയെന്നും ഇഡി വ്യക്തമാക്കി. ഇതുവഴി 34.82 കോടി രൂപയുടെ വരുമാനമുണ്ടാക്കി. കഴിഞ്ഞ ഡിസംബറിലാണ് ഈ കേസില്‍ റഷീദിനെ ഇഡി അറസ്റ്റു ചെയ്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow