രണ്ടാം പിണറായി സര്‍ക്കാരിന്‍റെ 15 മാസത്തിനിടെ 89 പാർട്ടി ഓഫീസ് ആക്രമണം; 67 കോണ്‍ഗ്രസ് ഓഫീസുകള്‍

രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസ് ആക്രമിച്ചതിന് 89 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി.

Aug 31, 2022 - 22:35
 0
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ 15 മാസത്തിനിടെ 89 പാർട്ടി ഓഫീസ് ആക്രമണം; 67 കോണ്‍ഗ്രസ് ഓഫീസുകള്‍

 രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസ് ആക്രമിച്ചതിന് 89 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. ഇതിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടത് കോൺ​ഗ്രസിന്റെ ഓഫീസുകളാണ്. 67 പാർട്ടി ഓഫീസുകൾക്കു നേരേയാണ് ഈ കാലയളവിൽ  ആക്രമണം ഉണ്ടായത്.

എ.പി അനിൽകുമാര്‍ എംഎല്‍എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്. 89 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 32 കേസുകളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയിട്ടുണ്ട്.


കേസുകളുമായി ബന്ധപ്പെട്ട് 168 പേരെ അറസ്റ്റ് ചെയ്തു. സിപിഎമ്മിന്റെ 13 ഓഫീസുകളും ആക്രമിക്കപ്പെട്ടു. മുസ്ലീം ലീ​ഗ് 5,ബിജെപി 1 ,എസ്ഡിപിഐ 1,സിഐടിയു 1, ആർഎസ്എസ് 1 എന്നിങ്ങനെയാണ് മറ്റു പാർട്ടി ഓഫീസുകൾ ആക്രമിക്കപ്പെട്ടതിന്റെ കണക്ക്.

What's Your Reaction?

like

dislike

love

funny

angry

sad

wow