കണ്ണൂരിൽ ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് തലകീഴായി മറിഞ്ഞു, ഒരു മരണം

Jul 11, 2023 - 11:25
 0
കണ്ണൂരിൽ ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് തലകീഴായി മറിഞ്ഞു, ഒരു മരണം

ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. കണ്ണൂർ തോട്ടടയിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. യാത്രക്കാരനാണ് മരിച്ചത്. യാത്രക്കാരായ 24 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ്. ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. കല്ലട ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ലോറിയുമായി ഇടിച്ച് ബസ് മൂന്ന് തവണ മലക്കം മറിഞ്ഞെന്ന് ദൃക്സാക്ഷികൾ പറയുന്നു. മംഗലാപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു ബസ്.

What's Your Reaction?

like

dislike

love

funny

angry

sad

wow