'അന്യായമായി പീഡിപ്പിക്കുന്നു'; എറണാകുളം ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കും

പൊ​ലീ​സും മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഡി​പ്പാ​ർ​ട്മെ​ന്റും സ്വ​കാ​ര്യ ബ​സു​ക​ളെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും പ​ല​വി​ധ​ത്തി​ൽ അ​ന്യാ​യ​മാ​യി പീ​ഡി​പ്പി​ക്കു​ന്നുവെന്ന് ആ​രോ​പി​ച്ച്​ ജി​ല്ലാ ബ​സ്​ ഉ​ട​മ തൊ​ഴി​ലാ​ളി സം​യു​ക്ത സ​മി​തി നേ​തൃ​ത്വ​ത്തി​ൽ ബു​ധ​നാ​ഴ്ച പ​ണി​മു​ട​ക്ക്​ ന​ട​ത്തും.

Nov 16, 2022 - 15:37
 0
'അന്യായമായി പീഡിപ്പിക്കുന്നു'; എറണാകുളം ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കും

പൊ​ലീ​സും മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഡി​പ്പാ​ർ​ട്മെ​ന്റും സ്വ​കാ​ര്യ ബ​സു​ക​ളെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും പ​ല​വി​ധ​ത്തി​ൽ അ​ന്യാ​യ​മാ​യി പീ​ഡി​പ്പി​ക്കു​ന്നുവെന്ന് ആ​രോ​പി​ച്ച്​ ജി​ല്ലാ ബ​സ്​ ഉ​ട​മ തൊ​ഴി​ലാ​ളി സം​യു​ക്ത സ​മി​തി നേ​തൃ​ത്വ​ത്തി​ൽ ബു​ധ​നാ​ഴ്ച പ​ണി​മു​ട​ക്ക്​ ന​ട​ത്തും. ഹൈ​ക്കോ​ട​തി ജംഗ്​​ഷ​നി​ൽ​നി​ന്ന്​ ക​മ്മീമീ​ഷ​ണ​ർ ഓ​ഫീസി​ലേ​ക്ക്​ ബ​സ്​ ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും രാ​വി​ലെ മാ​ർ​ച്ച്​ ന​ട​ത്തും. ഇ​ത്​ സൂ​ച​നാ സ​മ​ര​മാ​ണെന്നും പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ 30 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രത്തിലേക്ക് നീങ്ങുമെന്നുമാണ് ബസ് ഉടമകൾ പറയുന്നത്.

പൊ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും സ്വ​കാ​ര്യ ബ​സു​ക​ളെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും പ​ല​വി​ധ​ത്തി​ൽ പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്ന്​ ജി​ല്ലാ ബ​സ്​ ഉ​ട​മ തൊ​ഴി​ലാ​ളി സം​യു​ക്ത സ​മി​തി ഭാ​രവാ​ഹി​ക​ൾ ചൂണ്ടിക്കാട്ടുന്നു. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ഉ​ള്ള​തി​നാ​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ കേ​സെ​ടു​ക്കു​ന്ന​ത് എ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദീ​ക​ര​ണം. കു​റ്റം​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളെ ശി​ക്ഷി​ക്കു​ന്ന​തി​ൽ ത​ങ്ങ​ൾ എ​തി​ര​ല്ലെ​ന്നും എ​ന്നാ​ൽ, ടാ​ർ​ഗ​റ്റ് പൂ​ർ​ത്തി​യാ​ക്കാ​നെ​ന്ന​പേ​രി​ലാ​ണ് വ്യാ​പ​ക​മാ​യി​ ഉ​പ​ദ്ര​വി​ക്കു​ന്ന​തെ​ന്നും ഇ​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഏ​തെ​ങ്കി​ലും അ​പ​ക​ട​ത്തി​ന്റെ പേ​രു​പ​റ​ഞ്ഞ് ആ ​മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ ബ​സു​ക​ളെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും കു​ട്ട​മാ​യി ശി​ക്ഷി​ക്കു​ന്ന ന​ട​പ​ടി അ​ന്യാ​യ​മാ​ണ്. ഒ​രു ബ​സി​ലെ തൊ​ഴി​ലാളി​ക​ൾ​ക്ക് ഒ​രു​ദി​വ​സം പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ര​ണ്ടും മൂ​ന്നും കേ​സു​ക​ൾ എ​ടു​ക്കു​ന്നു. ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ മോ​ശ​മാ​യാ​ണ് പെ​രു​മാ​റു​ന്ന​ത്. പ​ന​ങ്ങാ​ട് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ തൊ​ഴി​ലാ​ളി​ക​ളെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്കു​ക​യും യാ​ത്ര​ക്കാ​രെ​യും വി​ദ്യാ​ർത്ഥി​ക​ളെ​യും റോ​ഡി​ലി​റ​ക്കി ബ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ടു​ന്ന​തും പ​തി​വാ​ണ്. പ​ല സ്റ്റേ​ഷ​നി​ലും നി​സ്സാ​ര കു​റ്റ​ങ്ങ​ൾ​ക്കു​പോ​ലും ബ​സു​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്നു. പ​ല ദി​വ​സ​ങ്ങ​ളി​ലും സ​ർ​വി​സ് ന​ട​ത്താ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണെന്നും ഉടമകൾ ആരോപിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow