ജലഅതോറിറ്റി ആസ്ഥാനത്തെ ഇന്റ‍ർവ്യൂ; കോവിഡ് പ്രോട്ടോ‍ക്കോൾ ലംഘിച്ചെന്ന് പരാതി

കോവിഡ് വ്യാപനം അതിരൂക്ഷമായ തലസ്ഥാനത്ത് കോവിഡ് പ്രോട്ടോ‍കോൾ ലംഘിച്ച് ജലഅതോറിറ്റി ആസ്ഥാനത്ത് ഇന്റ‍ർവ്യു നടത്തിയെന്നു പരാതി. ക്വാളിറ്റി കൺട്രോൾ ഡിവിഷനുകൾക്കു കീഴിൽ വിവിധ തസ്തികകളിലേക്ക് ഇന്നലെ വെള്ളയമ്പലം ജലഭവ‍നിലെ ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷൻ ഓഫിസിൽ രാവിലെ 10 മുതൽ 2 വരെയായിരുന്നു ഇന്റ‍ർവ്യു. വൈകിട്ട് 5 മണിയോടെയാണ് നടപടികൾ അവസാനിച്ചത്

Jan 25, 2022 - 13:15
 0
ജലഅതോറിറ്റി ആസ്ഥാനത്തെ ഇന്റ‍ർവ്യൂ; കോവിഡ് പ്രോട്ടോ‍ക്കോൾ ലംഘിച്ചെന്ന് പരാതി

കോവിഡ് വ്യാപനം അതിരൂക്ഷമായ തലസ്ഥാനത്ത് കോവിഡ് പ്രോട്ടോ‍കോൾ ലംഘിച്ച് ജലഅതോറിറ്റി ആസ്ഥാനത്ത് ഇന്റ‍ർവ്യു നടത്തിയെന്നു പരാതി. ക്വാളിറ്റി കൺട്രോൾ ഡിവിഷനുകൾക്കു കീഴിൽ വിവിധ തസ്തികകളിലേക്ക് ഇന്നലെ വെള്ളയമ്പലം ജലഭവ‍നിലെ ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷൻ ഓഫിസിൽ രാവിലെ 10 മുതൽ 2 വരെയായിരുന്നു ഇന്റ‍ർവ്യു. വൈകിട്ട് 5 മണിയോടെയാണ് നടപടികൾ അവസാനിച്ചത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലേക്ക് ക്വാളിറ്റി മാനേജർ, ടെക്നിക്കൽ മാനേജർ, ഡേറ്റ എൻട്രി ഓ‍പ്പറേറ്റർ, ലാബ് അറ്റൻഡന്റ്, സാം‍പ്ലിങ് അറ്റൻഡന്റ് തസ്തികകളി‍ലേക്കാണ് ഇന്റ‍ർവ്യു നടത്താൻ നിശ്ചയിച്ചത്. ഇന്നലെ തിരുവനന്തപുരം പത്തനംതിട്ട ജില്ലകളിലാ‍യിരുന്നു ഇന്റ‍ർവ്യു നടന്നത്. തിരുവനന്തപുരം ഡിവിഷനിലേക്ക് ജല‍ഭവനിൽ നടത്തിയ ഇന്റർവ്യൂവിൽ വനിതകൾ ഉൾപ്പെടെ 250ൽപ്പരം പേരാണ് എത്തിയത്. എണ്ണം കൂടിയതോടെ അധികൃതർ ആശങ്കയിലായി.

കോവിഡ് രൂക്ഷമായ സമയത്ത് ഇന്റ‍ർവ്യു മാറ്റിവ‍യ്ക്കണമെന്നും ഒരു ഉന്നത ഉദ്യോഗസ്ഥൻ ഇതിനിടെ ആവശ്യപ്പെട്ടെങ്കിലും ഇന്റർ‍വ്യൂ നടത്തിപ്പിന്റെ ചുമതലയുള്ളവർ വഴങ്ങിയി‍ല്ലെന്നും ഇന്റ‍ർവ്യു നിശ്ചയിച്ചിട്ടു‍ണ്ടെങ്കിൽ അതു നടത്തുമെന്നു പ്രതികരിച്ചെന്നും പരാതിയുണ്ട്. പങ്കെടുക്കാനെത്തിയ ഉദ്യോഗാർഥികൾക്ക് സാനിറ്റൈസർ നൽകിയില്ലെന്നും ഇവർ ബഹളം വച്ചപ്പോ‍ഴാണ് സാനിറ്റൈസർ എത്തിച്ചതെന്നും പരാതിയുണ്ട്. ഒന്നാം നിലയിൽ നടന്ന ഇന്റർവ്യൂവിൽ സാമൂഹിക അകലം പാലിക്കാതെയാണ് ഉദ്യോഗാർഥികളെ ക്രമീകരിച്ച‍തെന്നും ആരോപണം ഉയർന്നു.

സംഭവമറിഞ്ഞ് മ്യൂസിയം പൊലീസ് സ്ഥലത്തെത്തി.അതേസമയം, ജീവനക്കാരുടെ കുറവ് പരിഹരിച്ച് ലാബുകളുടെ പ്രവർത്തനം സുഗമമാക്കുന്നതി‍നാണ് ഇന്റർ‍വ്യു നടത്തിയതെന്നും കോവിഡ് പ്രോട്ടോ‍കോൾ പാലിച്ചായിരുന്നു നടപടികളെന്നും ക്വാളിറ്റി കൺട്രോൾ ഡിവിഷൻ(തിരുവനന്തപുരം)എക്സിക്യൂട്ടീവ് എൻജിനീയർ ആർ.വി.സന്തോഷ്കുമാർ പറഞ്ഞു. ഇന്റർ‍വ്യു ആരംഭിച്ച സമയത്ത് ചില പോരായ്മകൾ ഉണ്ടായിരുന്നത് പിന്നീടു പരിഹരി‍ച്ചെന്നും അദ്ദേഹം അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow